പിറവം∙ ഉത്സവമോ പെരുന്നാളോ എന്തുമാകട്ടെ, രാത്രി അടച്ചിട്ടിരിക്കുന്ന വീടു കുത്തിത്തുറന്നു മോഷണം നടത്തുകയെന്നത് മേഖലയിൽ പതിവായിട്ടു നാളുകളായി. ഇക്കുറി നെച്ചൂരിൽ പള്ളിപ്പെരുന്നാളിനിടെ റേഷൻപടി ജംക്ഷനു സമീപം അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നു.
തുടർച്ചയായ 5–ാം വർഷമാണു നെച്ചൂരിൽ പെരുന്നാളിനിടെ മോഷണം നടക്കുന്നത്. കൊല്ലംപറമ്പിൽ രാജീവിന്റെ വീട്ടിലാണ് ചൊവ്വ രാത്രി മോഷണം നടന്നത്.
രാത്രി 7 മണിയോടെയാണു വീടു പൂട്ടി പള്ളിയിലേക്കു പോയതെന്നു രാജീവ് പറഞ്ഞു. 10 മണിയോടെ മടങ്ങി എത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.
പിൻഭാഗത്തെ തടിവാതിലിന്റെ പാളി മൂർച്ചയുള്ള വസ്തു ഉപയോഗിച്ചു കുത്തിപ്പൊളിച്ചു താഴ് ഇളക്കിയാണു മോഷ്ടാക്കൾ ഉള്ളിലെത്തിയത്.
അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
മോഷണ ഭീതിയിൽ സ്വർണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഇക്കുറി വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നില്ല. ഏതാനും മുക്കുപണ്ട
ആഭരണങ്ങൾ കാണാതായിട്ടുണ്ട്. ഇതിനു സമീപത്തുള്ള ഏതാനും വീടുകളിലും മോഷണസംഘം എത്തിയതിന്റെ സൂചനകളുണ്ട്.
മുറ്റത്തു സംശയകരമായ കാൽപാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച മുളക്കുളത്ത് പള്ളിപ്പെരുന്നാളിനിടെ വീട്ടുകാർ പുറത്തു പോയ സമയത്തു 3 വീടുകൾ കുത്തിത്തുറന്നു മോഷണം നടന്നു.
വിദേശ കറൻസി ഉൾപ്പെടെ കാണാതായി. 10 MINUTES AGO 12 MINUTES AGO 17 MINUTES AGO കഴിഞ്ഞ വർഷം നെച്ചൂരിൽ പെരുന്നാൾ ദിനങ്ങളിൽ വീടു കുത്തിത്തുറന്നു 30 പവനോളം സ്വർണം കവർന്നു.
വീട്ടിലെ സിസിടിവി ഉൾപ്പെടെ മോഷ്ടാക്കൾ കടത്തി.സിസിടിവി യുടെ ഹാർഡ് ഡിസ്ക് ദിവസങ്ങൾക്കു ശേഷം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ഇതിനു തലേ വർഷം നെച്ചൂർ ഭണ്ഡാരപ്പടിയിലും അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നു 4 പവനോളം സ്വർണം കവർന്നു.കളമ്പൂർ, ഓണക്കൂർ, ഉൗരമന ഉൾപ്പെടെ ഉള്ളിടങ്ങളിലെല്ലാം അടച്ചിട്ടിരുന്ന വീടു കുത്തിത്തുറന്നു മോഷണം നടന്നിരുന്നു.
ക്ഷേത്രങ്ങളിലും മോഷണം ഉണ്ടായി. ഇത്തരം സംഭവങ്ങളിലൊക്കെ പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി തെളിവെടുപ്പു നടത്താറുണ്ടെങ്കിലും മോഷ്ടാക്കൾ ഇപ്പോഴും കാണാമറയത്താണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

