കൊച്ചി ∙ അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ വരില്ലെന്ന് ഉറപ്പായതോടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ അനിശ്ചിതത്വം. ലയണൽ മെസ്സിയും ടീമും വരുമെന്നതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിൽ വിപുലമായ അറ്റകുറ്റപ്പണികളാണ് ആരംഭിച്ചത്.
സ്റ്റേഡിയത്തിനു പുറത്ത് പാർക്കിങ് സ്ഥലം മുഴുവൻ ഇളക്കിമറിച്ചു മെറ്റൽ നിരത്തി. സ്റ്റേഡിയത്തിലെ ഫ്ലഡ്ലിറ്റുകളുടെ ജോലിയും സീറ്റുകൾ മാറ്റുന്ന ജോലിയും തുടങ്ങി.
ടീം വരില്ലെന്നറിഞ്ഞതോടെ ഇൗ ജോലികൾ നിർത്തിയേക്കും. ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ ജിസിഡിഎ ഇതിനു മറുപടി പറയേണ്ടി വരും.
അതിനിടെയാണു സ്റ്റേഡിയം നവീകരണത്തിലുള്ള സ്പോൺസറുടെ താൽപര്യത്തിൽ ദുരൂഹത ഉയരുന്നത്.
അർജന്റീന മത്സരത്തിനു ശേഷവും സ്റ്റേഡിയത്തിൽ അവകാശം വേണമെന്നു സ്പോൺസർ ആവശ്യപ്പെട്ടതായി ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള സ്ഥിരീകരിച്ചു.
ആവശ്യം അന്നേ തള്ളിയെന്നും വീണ്ടും മത്സരം കൊണ്ടുവന്നാൽ അതിനുള്ള പരിഗണന നൽകാമെന്ന് അറിയിച്ചെന്നും ചന്ദ്രൻപിള്ള പറഞ്ഞു.
വിവിഐപി ഗാലറികൾ, ലൈറ്റിങ്, സ്റ്റേഡിയം ബലപ്പെടുത്തൽ, പുറമേയുള്ള അറ്റകുറ്റപ്പണികൾ എല്ലാം ഉടൻ പൂർത്തിയാക്കും. മത്സരത്തിനുശേഷം മറ്റു രാജ്യാന്തര മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാം.
ഇതൊക്കെയായിരുന്നു സ്പോൺസറുടെ അവകാശവാദങ്ങൾ. സ്റ്റേഡിയത്തിൽ തുടർന്നും അവകാശം വേണമെന്ന ആവശ്യവും സ്പോൺസർ സർക്കാറിനു മുന്നിൽ വച്ചിരുന്നുവെന്നാണു സൂചന.
ജിസിഡിഎ ഒരു മത്സരത്തിനു മാത്രമാണു സ്റ്റേഡിയം വിട്ടുനൽകിയതെന്നും മറ്റൊരു കരാറുമില്ലെന്നും ചന്ദ്രൻപിള്ള പ്രതികരിച്ചു.
കളി മാറ്റിവച്ചെങ്കിലും സ്റ്റേഡിയത്തിന്റെ നവീകരണം തുടരുമെന്നും സ്റ്റേഡിയത്തിന്റെ പൂർണ അവകാശി ജിസിഡിഎ ആണെന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

