
കണ്ണമാലി∙ തീരദേശത്ത് കടൽക്കയറ്റം അതിരൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിൽ കടൽക്കയറ്റം ഉണ്ടായിരുന്നെങ്കിലും ഇന്നലെ സ്ഥിതി രൂക്ഷമായിരുന്നു.
ഇന്നലെ ഉച്ചയോടെ കണ്ണമാലി, കമ്പനിപ്പടി, ചെറിയകടവ് മേഖലയിലെ നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. തിരമാലയടിച്ചു കടലോരത്തെ ഒട്ടേറെ വീടുകൾക്ക് വീണ്ടും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടൽക്കയറ്റത്തെ തുടർന്ന് ആളുകൾ ബന്ധുവീടുകളിലേക്കും മറ്റും മാറിയിരുന്നു.
വെള്ളിയാഴ്ച കടൽ അൽപം ശമിച്ചതിനെത്തുടർന്ന് അവർ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും കടൽക്കയറ്റമുണ്ടായത്.
കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിലെ പടിഞ്ഞാറൻ മേഖലയിൽ വരെ വെള്ളമെത്തി. വീടുകളിൽ വെള്ളം കയറിയതോടെ പാചകം പോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി.
തീരദേശ റോഡും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ സമയം സ്തംഭിച്ചു. തകർന്നു കിടക്കുന്ന ഭിത്തിക്ക് പകരമായി കടലോരത്ത് താൽക്കാലികമായി ജിയോ ബാഗ് ഉപയോഗിച്ചുള്ള ഭിത്തി നിർമിച്ചു സുരക്ഷാ ഒരുക്കുന്ന ജോലികൾ പലയിടത്തും നടന്നിട്ടില്ല. ഈ പ്രദേശങ്ങളിൽ ദുരിതം രൂക്ഷമായി.
അതേസമയം, സുരക്ഷാ ഒരുക്കിയ സ്ഥലങ്ങളിലാവട്ടെ അതും മറികടന്നാണ് കടലെത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]