അറബിക്കടലിന്റെ അടിത്തട്ടിൽ നൂറ്റാണ്ടുകൾക്ക് മുൻപ് മുങ്ങിപ്പോയ ചരിത്രപ്രസിദ്ധമായ കപ്പലിന്റെ അവശിഷ്ടങ്ങൾ സമുദ്ര ജൈവവൈവിധ്യത്തിന്റെ പുതിയ ഉറവിടമായി മാറുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് തീരത്തിന് സമീപം കടലിൽ ആഴ്ന്നുപോയ ‘വിമ്മെനം’ എന്ന ഡച്ച് കപ്പലിന്റെ ഉരുക്കുപാളികളിൽ അതിശയകരമായ ആവാസവ്യവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്.
വിവിധതരം വർണ മത്സ്യങ്ങളും പവിഴപ്പുറ്റുകളും സമുദ്രജീവികളും ജലസസ്യങ്ങളും ഉൾപ്പെടെയുള്ള സമ്പന്നമായ കാഴ്ചകളാണ് ഈ ചരിത്രശേഷിപ്പിൽ കണ്ടെത്തിയിരിക്കുന്നത്. റൗണ്ട്ഗ്ലാസ് സസ്റ്റെയ്ൻ–ൽ കുഫോസ് വൈസ് ചാൻസലർ ഡോ.
എ. ബിജുകുമാർ എഴുതിയ ലേഖനവും അണ്ടർവാട്ടർ ഫൊട്ടോഗർഫർ ഉമീദ് മിസ്ട്രി പകർത്തിയ ദൃശ്യങ്ങളുമാണ് ഈ വിസ്മയലോകം പുറംലോകത്തിന് മുന്നിൽ എത്തിച്ചത്.
പതിനേഴാം നൂറ്റാണ്ടിൽ പ്രധാനപ്പെട്ട ഒരു തുറമുഖ പട്ടണമായിരുന്ന അഞ്ചുതെങ്ങിൽ ‘കറുത്ത പൊന്ന്’ തേടി നിരവധി വിദേശ കപ്പലുകൾ എത്തിച്ചേർന്നിരുന്നു.
ആംസ്റ്റർഡാമിൽ നിർമിക്കപ്പെട്ടതും 42 മീറ്റർ നീളവും 1,150 ടൺ ഭാരം വഹിക്കാൻ ശേഷിയുമുള്ളതുമായ ‘വിമ്മെനം’ കപ്പൽ, കടൽക്കൊള്ളക്കാരുടെ ആക്രമണത്തെ തുടർന്ന് തീപിടിച്ചാണ് മുങ്ങിയത്. 1752 ജനുവരിയിലാണ് ഈ സംഭവം നടക്കുന്നത്.
അഞ്ചുതെങ്ങ് തീരത്തുനിന്ന് 10 കിലോമീറ്റർ അകലെയായി അറബിക്കടലിൽ 45 മീറ്റർ ആഴത്തിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. കപ്പൽ അപകടത്തിൽപ്പെടുമ്പോൾ അതിൽ 356 ജീവനക്കാർ ഉണ്ടായിരുന്നു എന്നാണ് ഡച്ച് രേഖകളിൽ വ്യക്തമാക്കുന്നത്.
‘ഫ്രണ്ട്സ് ഓഫ് മറീൻ ലൈഫ്’ സംഘടനയുടെ നേതൃത്വത്തിൽ റോബർട്ട് പനിപ്പിള്ളയും സ്കൂബ ഡൈവിങ് സംഘവും ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കടലിനടിയിലെ ഈ ചരിത്രശേഷിപ്പിന്റെ പുതിയ മുഖം ആദ്യമായി പുറത്തുകൊണ്ടുവന്നത്. ചരിത്രപരമായി പ്രാധാന്യമുള്ള ഇത്തരം കപ്പൽഛേദ ഇടങ്ങളെ പിൽക്കാലത്ത് യുനെസ്കോ ആഴക്കടലിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളായി അംഗീകരിക്കാറുണ്ടെന്ന് ഡോ.
എ. ബിജുകുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

