മേയ് 24 ഞായറാഴ്ച യുപിഎസ്സി (UPSC) പരീക്ഷ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാൻ സൗകര്യമൊരുക്കി കൊച്ചി മെട്രോ സർവീസ് സമയക്രമത്തിൽ മാറ്റം വരുത്തി. ഇതിന്റെ ഭാഗമായി അന്നേദിവസം രാവിലെ 7 മണി മുതൽ ആലുവയിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നും മെട്രോ ട്രെയിൻ സർവീസുകൾ ലഭ്യമാകും.
പരീക്ഷാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനാണ് നേരത്തെ സർവീസുകൾ ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

