കൊച്ചി∙ പത്തനംതിട്ട ഇലന്തൂർ നരബലി കേസിൽ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിക്കാൻ പ്രതിഭാഗം അഭിഭാഷകനും പ്രോസിക്യൂട്ടർക്കും വിചാരണക്കോടതി അനുവാദം നൽകി.
ജനുവരി 14 നു മുൻപ് പ്രതിഭാഗം അഭിഭാഷകൻ എസ്.കൃഷ്ണകുമാറിനും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.അജകുമാറും ഇവരുടെ സഹായികളായ അഭിഭാഷകർക്കും സ്ഥലം സന്ദർശിക്കാനുള്ള അനുവാദമാണു നൽകിയത്. സന്ദർശന ദിവസം പ്രതികളെയും കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിക്കണമെന്ന അപേക്ഷ അഡീ.സെഷൻസ് ജഡ്ജി ടി.മധുസൂദനൻ തള്ളി.ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികളായ ഭഗവത് സിങ്, ലൈല ഭഗവത് സിങ് എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ.
ഇവർക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
സന്ദർശന തീയതി പ്രോസിക്യൂട്ടറും പ്രതിഭാഗം അഭിഭാഷകനും ചേർന്നു തീരുമാനിച്ചു കോടതിയെ അറിയിക്കണം. ആവശ്യമായ പൊലീസ് സംരക്ഷണം സ്ഥലത്ത് ഉറപ്പാക്കണം.
കേസിൽ വിചാരണ നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായാണു സ്ഥലം സന്ദർശിക്കണമെന്ന ആവശ്യം പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്. ഇന്നലെ കോടതിയിൽ നേരിട്ടു ഹാജരാക്കിയ പ്രതികളെ ജനുവരി ആറ് വരെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

