കൊച്ചിയിൽ സമൂഹമാധ്യമങ്ങൾ വഴി യുവതികളെ കെണിയിൽപ്പെടുത്തി ലഹരി നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം പിടിയിലായി. മോഡലിങ്, വിദേശ ജോലി, ആഡംബര ഹോട്ടലുകളിലെ പ്രമോഷൻ ഇവന്റുകൾ, ദുബായ് വിഡിയോ ഷൂട്ട് എന്നിവ വാഗ്ദാനം ചെയ്താണ് സംഘം പെൺകുട്ടികളെ വലയിലാക്കുന്നത്.
സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഇടത്തരം കുടുംബങ്ങളിലെ യുവതികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഒരാഴ്ചയായി പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്ന സംഘത്തിലെ പ്രധാന കണ്ണികളെയാണ് പിടികൂടിയത്.
എറണാകുളത്തെ ഗുണ്ടയും സഹോദരിയുമാണ് ഈ റാക്കറ്റിന്റെ മുഖ്യ ആസൂത്രകർ. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകാനും ഇരകളെ കൈമാറാനും മുൻകൈ എടുക്കുന്നത് സിന്ധുവാണ്.
സോഷ്യൽ മീഡിയ റീലുകൾ നിർമിക്കുകയും യുവതികളെ നേരിട്ട് ബന്ധപ്പെടുകയും ചെയ്യുന്ന ചുമതല അലീനയ്ക്കാണ്. കേസിൽ ഉൾപ്പെട്ട
മഞ്ജിമയുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സംഘത്തിന്റെ പ്രവർത്തനം ഇങ്ങനെ:
സമൂഹമാധ്യമങ്ങളിലൂടെ ആകർഷകമായ വാഗ്ദാനങ്ങൾ നൽകിയാണ് സംഘം ഇരകളെ കണ്ടെത്തുന്നത്.
വിദേശത്ത് എത്തിച്ച ശേഷം ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി കലർത്തി നൽകി അബോധാവസ്ഥയിലാക്കുന്നു. തുടർന്ന് പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും, ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭയത്താൽ പല ഇരകളും പരാതി നൽകാൻ വിസമ്മതിക്കുന്ന സാഹചര്യമാണുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

