പറവൂർ ∙ വഴിയാത്രക്കാരിയായ വീട്ടമ്മയുടെ 8 പവന്റെ സ്വർണമാല സ്കൂട്ടറിലെത്തിയ 2 അംഗ സംഘം പൊട്ടിച്ചു കടന്നുകളഞ്ഞു. പെരുവാരം കാടാശേരി ഉഷയുടെ (64) മാല ഇന്നലെ വൈകിട്ട് 4നു പെരുവാരം ഞാറക്കാട്ട് റോഡിന് കിഴക്കുവശത്തെ അങ്കണവാടി റോഡിൽ വച്ചാണു നഷ്ടമായത്.
ദേശീയപാതയിൽ പെരുവാരം – പൂശാരിപ്പടി റോഡിലൂടെ നടന്ന് അങ്കണവാടിയുടെ സമീപത്തെ വീട്ടിലേക്ക് പോകുമ്പോൾ പിന്നാലെ നീല നിറമുള്ള സ്കൂട്ടറിൽ 2 പേർ വന്നു. ഒരാൾ സ്കൂട്ടറിൽ നിന്നിറങ്ങുകയും മറ്റെയാൾ സ്കൂട്ടറുമായി അൽപം മാറിനിൽക്കുകയും ചെയ്തു.
സ്കൂട്ടറിന്റെ പിന്നിൽ നിന്നിറങ്ങിയ ആളാണ് ബലമായി മാല പൊട്ടിച്ചെടുത്തത്.
തടസ്സപ്പെടുത്താൻ ശ്രമിച്ച ഉഷ റോഡിൽ വീണു. മാല പൊട്ടിച്ചയാൾ സ്കൂട്ടറിനു പിന്നിൽ കയറി രക്ഷപ്പെട്ടു.
ഉഷയുടെ കരച്ചിൽ കേട്ടു സമീപവാസി വീട്ടിൽ നിന്ന് ഇറങ്ങി വന്നപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. മോഷ്ടാക്കളിൽ ഒരാൾ പുറത്ത് ബാഗ് ധരിച്ചിരുന്നു.
വീഴ്ചയിൽ കൈക്ക് പരുക്കേറ്റ ഉഷ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരാതി നൽകിയതിനെത്തുടർന്നു പൊലീസ് പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

