കാക്കനാട് ∙ ഇൻഫോപാർക്ക്–കലൂർ മെട്രോ റെയിലിന്റെ ചെമ്പുമുക്ക്, പടമുകൾ മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലേക്ക്. പടമുകളിൽ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വില നിർണയം കെഎംആർഎൽ പൂർത്തിയാക്കിയാലുടൻ ഉടമകൾക്ക് വില നൽകാനാകും.
ചെമ്പുമുക്കിൽ ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ സ്കെച്ച് സർവേ വകുപ്പിന്റെ അംഗീകാരത്തിനു സമർപ്പിച്ചിരിക്കുകയാണ്. രണ്ടിടത്തും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട
തർക്കം നിലനിന്നിരുന്നതിനാലാണു നടപടികൾ വൈകിയത്.
മറ്റു മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നേരത്തേ പൂർത്തിയാക്കിയതിനാൽ അവിടങ്ങളിൽ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നുണ്ട്. 8 മെട്രോ സ്റ്റേഷനുകളുടെ നിർമാണമാണു നടക്കുന്നത്.
നിർമാണം പൂർത്തിയായ തൂണുകളിൽ പിയർ ക്യാപ്പുകളും അതിനു മുകളിൽ ഗർഡറുകളും സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. ഇൻഫോപാർക്ക് ഹൈവേയിലാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്.
സീപോർട്ട് എയർപോർട്ട് റോഡ്, ആലിൻചുവട്, വാഴക്കാല എന്നിവിടങ്ങളിലായി ഒട്ടേറെ തൂണുകളുടെ നിർമാണം പൂർത്തിയായി.
സീപോർട്ട് റോഡിലും സിവിൽ ലൈൻ റോഡിലും ശേഷിക്കുന്ന ഭാഗങ്ങളിൽ തൂണുകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കാനാണു നിർദേശം. ചിലയിടങ്ങളിൽ തൂണുകൾ പൈലിങ് ഘട്ടത്തിലാണ്.
തൂണുകൾ പൂർത്തിയാകുന്നതോടെ റോഡിലെ ബാരിക്കേഡുകൾ കുറച്ചുകൂടി ഉള്ളിലേക്കു നീക്കി സ്ഥാപിക്കാമെന്നതിനാൽ കാക്കനാട് റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണു പ്രതീക്ഷ. പിയർ ക്യാപ്പുകളും ഗർഡറുകളും രാത്രിയാണു സ്ഥാപിക്കുന്നത്.
ഈ സമയത്ത് ഇതുവഴി ഗതാഗതം അനുവദിക്കാറില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

