തൃപ്പൂണിത്തുറ ∙ കുട്ടികളിലെ പല്ല് ശോഷണം തടയുന്നതിനും വായുടെ ആരോഗ്യം ഉറപ്പാക്കുന്നതിനുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) തൃപ്പൂണിത്തുറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സേവ് ഫസ്റ്റ് മോളാർ പ്രോജക്ട്’ വിജയകരമായി പൂർത്തിയായി. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള 50 അംഗനവാടികൾ കേന്ദ്രീകരിച്ചാണ് ഈ സാമൂഹ്യ സേവന പദ്ധതി നടപ്പിലാക്കിയത്.
അംഗനവാടിയിലെ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സൗജന്യ ദന്ത പരിശോധനയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ഇതിനോടൊപ്പം ആരോഗ്യ ബോധവൽക്കരണ ലഘുലേഖകളും സൗജന്യമായി പേസ്റ്റും ബ്രഷും ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുകയും ചെയ്തു.
പദ്ധതിയുടെ പ്രധാന ഘട്ടങ്ങൾ:
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ച് പ്രസിഡന്റ് ഡോ. സിവി വി.
പുളയത്ത്, സെക്രട്ടറി ഡോ. മാത്യൂസ് ബേബി, കൺവീനർ ഡോ.
ജെറിൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

