കൊച്ചി ∙ ഡോ. ജോർജ് മരങ്ങോലിയുടെ 47–ാമത് പുസ്തകം ‘ഇനി ഒരിക്കൽ’ (ചെറുകഥാ സമാഹാരം) തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ 383–ാമത് ആഴ്ചക്കൂട്ടത്തിൽ ഓണം പാർക്കിൽ വച്ച് പ്രകാശനം ചെയ്തു.
സിയാൽ മുൻ ഡയറക്ടറും കെഎസ്ഇബി ഓംബുഡ്സ്മാനും സാംസ്കാരിക കേന്ദ്രം പ്രസിഡന്റുമായ എ.സി.കെ.നായർ അധ്യക്ഷനായ ചടങ്ങിൽ സംസ്കൃത യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം.സി.
ദിലീപ് കുമാർ, കേരള സ്റ്റേറ്റ് മുൻ അഡീഷനൽ സെക്രട്ടറി കെ.കെ.വിജയകുമാറിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
ഷൈബി ബിജോയ് പ്രാർഥനയും ഡോ. തനുജ സ്വാഗതവും സാംസ്കാരിക കേന്ദ്രം രക്ഷാധികാരി പോൾ മെച്ചേരിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
കവയിത്രി ടി.ഹേമ, മുൻ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ടി.എസ്.മജീദ്, കവി ചെറുകുന്നം വാസുദേവൻ, ഗ്രന്ഥകർത്താവ് ഡോ. ഡോ.
ജോർജ് മരങ്ങോലി എന്നിവർ സംസാരിച്ചു. അനഘ ഗുരുവായൂർ, തീർഥ, പവിത്ര എന്നിവരുടെ നൃത്തങ്ങളും സാംസ്കാരിക കേന്ദ്രം പാട്ടുകൂട്ടത്തിന്റെ ഗാനങ്ങളും അരങ്ങേറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

