ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ ബിസിനസ് ഹബ്ബായ സെൻട്രലിന്റെ നേതൃത്വത്തിൽ കൊച്ചി ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ സംഘടിപ്പിച്ചു. കേരളത്തിലെ ഐടി സംരംഭങ്ങൾക്ക് യുഎഇയിലെ ബിസിനസ് സാധ്യതകൾ പരിശോധിക്കുന്നതിനും ആഗോള നിക്ഷേപകരുമായി ആശയവിനിമയം നടത്തുന്നതിനുമാണ് ഈ വേദി ഒരുക്കിയത്.
യുഎഇ മാർക്കറ്റ് എൻട്രി, നിക്ഷേപ അവസരങ്ങൾ, കസ്റ്റമർ അക്വിസിഷൻ, സഹകരണങ്ങൾ, ദുബായിലെ ആഗോള സാങ്കേതിക ആവാസവ്യവസ്ഥയിലൂടെ ലഭ്യമാകുന്ന സാധ്യതകൾ തുടങ്ങിയ വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ ടെക്നോളജി കമ്പനി സംരംഭകരും നിക്ഷേപകരും സജീവമായി പങ്കെടുത്തു. ദുബായ് എക്സ്പോ സിറ്റിയിൽ ജൈടെക്സ് ഗ്ലോബലിനോട് അനുബന്ധിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-നിക്ഷേപക കണക്ടർ ഇവന്റായ എക്സ്പാൻഡ് നോർത്ത് സ്റ്റാർ നടക്കുന്നത്.
2026 ഡിസംബർ 8 മുതൽ 10 വരെയാണ് ഈ മേള നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ എക്സ്പോയിൽ സംസ്ഥാന ഐടി വകുപ്പും സർക്കാർ ഐടി പാർക്കുകളിലെ കമ്പനികളും സ്ഥിരസാന്നിധ്യമാണ്.
കോഴിക്കോട്, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവ ഉൾപ്പെടുന്ന ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് കൊച്ചിയിൽ റോഡ്ഷോ നടത്തിയത്. ദുബായ് യാത്രയ്ക്ക് മുന്നോടിയായി സംരംഭകർക്ക് അനുയോജ്യമായ വാണിജ്യ അവസരങ്ങൾ കണ്ടെത്താൻ ഈ പരിപാടി സഹായകരമായി.
ചടങ്ങിൽ സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുല്ല, എക്സ്പാൻഡ് നോർത്ത് സ്റ്റാർ സീനിയർ സെയിൽസ് മാനേജർ ജൂലിയൻ ആൻഡേഴ്സൺ എന്നിവർ സംസാരിച്ചു. കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട് ഗവ.
സൈബർ പാർക്ക് എന്നിവയുടെ സിഇഒ സുശാന്ത് കുറുന്തിൽ, സെൻട്രൽ ബിസിനസ് ഹെഡ് ദു അ ദേഖൈദി, ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് അബീർ അൽ അലവി, പാർട്ണർഷിപ്പ് മാനേജർ ആയിഷ സുഹ എന്നിവരും സന്നിഹിതരായി. ഇൻഫോപാർക്ക്, സൈബർ പാർക്ക്, ടെക്നോപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാഫിറ്റ്, ജിടെക് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയിലെ തിരഞ്ഞെടുത്ത 100 സ്ഥാപകർക്ക് എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ജൈടെക്സ് ഗ്ലോബൽ 2026 എന്നിവ കേന്ദ്രീകരിച്ചുള്ള പ്രത്യേക ദുബായ് അനുഭവം നൽകാൻ പദ്ധതിയുണ്ടെന്ന് റഫീസ് റഹ്മത്തുള്ള പറഞ്ഞു. കേരളത്തിലെ മികച്ച പ്രതിഭാശേഷിയും വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും രാജ്യാന്തര തലത്തിൽ ശക്തമായ അടിത്തറയാണ് നൽകുന്നതെന്ന് അബീർ അൽ അലവി വ്യക്തമാക്കി.
കമ്പനികളുടെ ബിസിനസ് മോഡലുകളും യുഎഇയിലെ ലക്ഷ്യങ്ങളും മനസ്സിലാക്കി മാർക്കറ്റ് എൻട്രി യാത്ര സുഗമമാക്കാനും ആവശ്യമായ റിസോഴ്സുകളുമായി ബന്ധിപ്പിക്കാനും സെൻട്രൽ ഒപ്പമുണ്ടെന്ന് ദു അ ദേഖൈദി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

