ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസിൽ പ്രതിക്ക് വേണ്ടി സ്വാധീനം ചെലുത്തിയെന്ന ആക്ഷേപത്തിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി സമർപ്പിച്ച് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. തനിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴിയും മറ്റ് പൊതുവേദികൾ വഴിയും അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം.
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ തനിക്കെതിരെ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടെന്നും ഇതിന്റെ പേരിൽ അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നുമാണ് മന്ത്രിയുടെ ആവശ്യം. ഇതിനുപുറമെ, സമാനമായ രീതിയിൽ അപവാദ പ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉന്നയിച്ച ഷബീർ ഇബ്നു സലീം എന്ന വ്യക്തിക്കെതിരെയും ഡിജിപിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
കേസിൽ മന്ത്രി ഇടപെട്ടു എന്ന തരത്തിൽ ബോധപൂർവ്വം തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ചു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

