ആലുവ ∙ പിതാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. കൊടികുത്തുമല ചൂർണിക്കര പാലപ്പറമ്പിൽ വീട്ടിൽ ഹുസൈൻ (52) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ഹുസൈനെതിരെ പരാതി നൽകിയിരുന്നതും, സ്വത്തുതർക്കവുമാണ് ആക്രമണത്തിന് കാരണം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
വീടിന്റെ മുറ്റത്ത് നിൽക്കുകയായിരുന്ന പരാതിക്കാരനെ ഇരുമ്പുകമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അന്വേഷണസംഘത്തിൽ സിഐ ജി.പി.മനുരാജ്, എസ്ഐ മാരായ നന്ദകുമാർ, അബ്ദുൾ ജമാൽ, ബിൻസി, സിപിഒമാരായ മേരിദാസ്, ഷിഹാബ് എന്നിവരാണ് ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

