തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
ഇത് സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റിന് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തലശ്ശേരി അതിവേഗ കോടതിയാണ് പത്മരാജന് മരണം വരെ ജീവപര്യന്തം തടവ് വിധിച്ചത്.
ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സ്കൂളിൽ വെച്ച് 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷത്തെ തടവുശിക്ഷയും ഇയാൾ അനുഭവിക്കണം.
ക്രൂരകൃത്യത്തിന് മരണംവരെ ജീവപര്യന്തം നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷ ലഭിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ലോക്കൽ പോലീസ്, ക്രൈംബ്രാഞ്ച്, പ്രത്യേക അന്വേഷണ സംഘം എന്നിവർ അന്വേഷിച്ച കേസിൽ അഞ്ച് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. ഡിവൈഎസ്പി ടി.കെ.
രത്നകുമാറിന്റെ നേതൃത്വത്തിൽ ശേഖരിച്ച ശാസ്ത്രീയമായ തെളിവുകൾ കേസിൽ നിർണായകമായി. ദിവസങ്ങളോളം കുട്ടിയെ കോടതിയിൽ വിസ്തരിക്കേണ്ടി വന്നതിലെ പ്രയാസം പ്രോസിക്യൂഷൻ പങ്കുവെച്ചെങ്കിലും, വിധിയിൽ ആശ്വാസമുണ്ടെന്നും വ്യക്തമാക്കി.
തന്റെ കുടുംബ പശ്ചാത്തലം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിനും, അധ്യാപകൻ എന്ന പദവി ദുരുപയോഗം ചെയ്തതിനും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരമാണ് 40 വർഷത്തെ തടവ്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമാണ് ജീവപര്യന്തം തടവ് വിധിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അറിയിച്ചു.
പ്രതിക്ക് അർഹമായ ശിക്ഷ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കുട്ടിയുടെ കുടുംബം newskerala.net-നോട് പ്രതികരിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

