പിറവം∙ തിരഞ്ഞെടുപ്പു തിരക്കിലേക്കു തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും കടന്നതോടെ മണ്ണെടുപ്പിനുള്ള നീക്കം സജീവമാകുന്നു. ദേശീയപാതയുടെയും റെയിൽവേ ലൈനിന്റെയും പേരിലാണു മണ്ണെടുപ്പിനുള്ള നീക്കം നടക്കുന്നത്.
കിഴക്കൻ മേഖലയിൽ കൂടുതൽ മണ്ണു മലകളുള്ള മേഖലയാണു പാമ്പാക്കുട, തിരുമാറാടി ,മണ്ണത്തൂർ, പിറമാടം ഉൾപ്പെടുന്ന പ്രദേശം. നേരത്തെ ഇവിടം കേന്ദ്രീകരിച്ചു വ്യാപക മണ്ണു കടത്തൽ നടന്നതോടെ ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇക്കാര്യം അവഗണിച്ചാണു സമീപ പ്രദേശങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ശുദ്ധജല സ്രോതസ്സുകളും നീർത്തടങ്ങളുമെല്ലാം അവഗണിച്ചാണു മണ്ണു കടത്തുന്നതെന്നാണു പരാതി. പാമ്പാക്കുടയിൽ നേരത്തെ നീർത്തട
വികസന പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളിൽ നിന്നു പോലും മണ്ണെടുത്തിരുന്നു.കഴിഞ്ഞ ദിവസം ഉറവൻപാടത്തു മണ്ണു നിരത്തുന്നതിനുള്ള നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു താൽക്കാലികമായി നിലച്ചിരിക്കുകയാണ്. ഇവിടെ തോടിനു മുകളിൽ സ്ലാബ് നിരത്തിയാണു മണ്ണു കൊണ്ടു വന്നിരുന്നത്.
മണ്ണു കൊണ്ടു വരുന്നതിനു നൽകിയ അനുമതി പത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയം സംബന്ധിച്ചും അവ്യക്തത ഉള്ളതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
നേരത്തെ മണ്ണു കടത്തിയതിനും നികത്തിയതിനും പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയിരുന്നു. ഇതു സംബന്ധിച്ചുള്ള തുടർ നടപടിയും അനിശ്ചിതത്വത്തിലാണ്.ഓണക്കൂറിൽ നിരപ്പിനു സമീപത്തും മല തുരക്കുന്നതിനുള്ള നീക്കത്തിനെതിരെ കർമസമിതി എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
വൻകിട നിർമാണത്തിന്റെ പേരിലാണ് ഇവിടെ അനുമതിപത്രം സംഘടിപ്പിച്ചിരിക്കുന്നതെന്നാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

