കൊച്ചി∙ റേവ് പാർട്ടികൾക്ക് ഉൻമാദം പകരാൻ എത്തിച്ച ലഹരിമരുന്ന് ആംപ്യൂളുകളുമായി 2 പേർ എക്സൈസിന്റെ പിടിയിലായി. ആലുവ കരുമാലൂർ കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ് കെ.കെ.
അനൂപ് (40), ആലുവ ദേശം കടവ് മണിവിലാസം വീട്ടിൽ പ്രഭാകരൻ (ജപ്പാൻ പപ്പൻ–31) എന്നിവരാണു ഡപ്യൂട്ടി കമ്മിഷണറുടെ സ്പെഷൽ ഇന്റലിജൻസ് സംഘം, ആലുവ റേഞ്ച് എക്സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 4 ആംപ്യൂളുകളും സിറിഞ്ചുകളും കണ്ടെടുത്തു.
ലഹരി വിതരണത്തിന് ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും സ്മാർട്ട് ഫോണുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ലഹരിമരുന്നു കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്നു പ്രതികൾ. എക്സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞു കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഇവരെ പിന്തുടർന്നു കീഴ്പ്പെടുത്തി. എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളയാനും ഇവർ ശ്രമിച്ചു.
പ്രതികളുടെ സംഘത്തിൽ ഉൾപ്പെട്ടവരെ ക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
ഡപ്യൂട്ടി കമ്മിഷണറുടെ സ്പെഷൽ ഇന്റലിജൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫിസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫിസർമാരായ രജിത് ആർ.
നായർ, ജെ. അരവിന്ദ്, ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോമോൻ ജോർജ്, വനിത സിവിൽ എക്സൈസ് ഓഫിസർ ലിജി ആന്റണി, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു സോമൻ, ആകാശ് കൃഷ്ണ, നിതിൻ, എക്സൈസ് ഡ്രൈവർ കബീർ എന്നിവർ ഉൾപ്പെട്ട
സംഘമാണു പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

