തൃപ്പൂണിത്തുറ ∙ കേരളത്തിന്റെ തനത് ക്ഷേത്ര കലാരൂപമായ കളമെഴുത്ത് പഠിക്കാൻ ഇറ്റലി സ്വദേശിനി കേരളത്തിൽ. ഇറ്റലിയിലെ മിലാനിൽ നിന്നുള്ള ചിത്രകാരി എന്ററിക്കയാണു കളമെഴുത്ത് പഠിക്കാൻ പ്രശസ്ത അയ്യപ്പൻ തീയാട്ട് കലാകാരൻ മുളങ്കുന്നത്തുകാവ് തീയാടി രാമൻ നമ്പ്യാരുടെ വീട്ടിൽ എത്തിയത്.
ചിത്രകാരി ആയതുകൊണ്ട് എളുപ്പത്തിൽ പഠിപ്പിക്കാൻ കഴിയുന്നുണ്ടെന്നു രാമൻ നമ്പ്യാർ പറഞ്ഞു.
കളം വരയ്ക്കുന്ന രീതി മാത്രമല്ല, കളമെഴുതാൻ ഉപയോഗിക്കുന്ന പ്രകൃതിദത്തമായ പൊടികൾ എങ്ങനെ ഉണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങൾ വരെ എന്ററിക്ക പഠിക്കുന്നുണ്ട്. കളമെഴുത്തുമായി ബന്ധമുള്ള കലാരൂപങ്ങൾ, അതിന്റെ സങ്കൽപം, വിവിധ കഥാസന്ദർഭങ്ങൾ എന്നിവയും 9 ദിവസം നീളുന്ന പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 9നു എത്തുന്ന ഇവർ രാത്രി 9.30 ആകും തിരിച്ചു ഹോട്ടലിലേക്കു മടങ്ങുമ്പോൾ.
രാമൻ നമ്പ്യാരുടെ വീട്ടിൽ നിന്നു തന്നെയാണ് എന്ററിക്കയുടെ ഭക്ഷണം. കളമെഴുത്ത് പഠനം പൂർത്തിയാക്കിയ ശേഷം പാലക്കാട് കൂനത്തറയിൽ ഒരാഴ്ചത്തെ പാവക്കൂത്ത് പഠനത്തിനായി പോകും.
ഇന്ത്യൻ സംസ്കാരത്തെയും കലകളെയും അടുത്തറിയാനുള്ള ശ്രമമാണ് ഇതെന്ന് എന്ററിക്ക പറഞ്ഞു.
6 –ാം തവണയാണ് ഇന്ത്യയിൽ എത്തുന്നത്. ഇവിടത്തെ കലകൾ പഠിച്ചു ഇറ്റലിയിൽ കൊണ്ടുപോയി അവതരിപ്പിക്കണം – എന്ററിക്ക പറഞ്ഞു.
മുൻപത്തെ യാത്രയിൽ രാജസ്ഥാൻ, ബിഹാർ, ആന്ധ്രപ്രദേശ്, സിക്കിം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കലകൾ പഠിച്ചു. കേരളത്തിലെ പഠനം കഴിഞ്ഞാൽ തമിഴ്നാട്ടിൽ കൂടി പോയ ശേഷമാകും ഇറ്റലിയിലേക്കു മടങ്ങുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

