കൊച്ചി, ആലുവ∙ പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന്റെ ഭാഗമായി ഇന്നു രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ കൊച്ചി നഗരത്തിലും രാവിലെ 10മുതൽ വൈകിട്ട് 5വരെ നെടുമ്പാശേരി മുതൽ മുട്ടം വരെയുള്ള ആലുവ മേഖലയിലും ഗതാഗത നിയന്ത്രണമുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.
നേവൽ ബേസ്, തേവര, എംജി റോഡ്, അറ്റ്ലാന്റിസ്,രവിപുരം, പള്ളിമുക്ക്, ജോസ് ജംക്ഷൻ ബിടിഎച്ച് റോഡ്, പാർക്ക് അവന്യു, ഷൺമുഖം റോഡ്, മറൈൻ ഡ്രൈവ്, ഹൈക്കോടതി ജംക്ഷൻ, ബാനർജി റോഡ്, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം ഭാഗങ്ങളിലും, ചേരാനെല്ലൂർ മുതൽ വൈറ്റില വരെയും, കളമശേരി മുട്ടം മുതൽ ഇടപ്പള്ളി വരെയും പ്രധാന റോഡിൽ ഗതാഗത നിയന്ത്രണവും ഡ്രോൺ നിയന്ത്രണവും ഉണ്ടാകും. പൊതുജനങ്ങൾ കൂടുതലായി മെട്രോ സർവീസ് ഉപയോഗപ്പെടുത്താൻ ശ്രമിക്കണമെന്നും പൊലീസ് നിർദേശിച്ചു.
∙ ഹെവി ഗുഡ്സ് വാഹനങ്ങൾ, സർവീസ് ബസ്, കെഎസ്ആർടിസി ബസുകൾ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്ന് എറണാകുളം, ആലുവ ഭാഗത്തേക്ക് വരുമ്പോൾ തോപ്പുംപടി ബിഒടി പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംക്ഷൻ, വൈറ്റില, പാലാരിവട്ടം വഴി ആലുവ ഭാഗത്തേക്കു പോകണം.
∙ആലുവ ഭാഗത്തു നിന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഇടപ്പള്ളി ഫ്ലൈ ഓവറിനു മുൻപ് ഇടത്തോട്ട് തിരിഞ്ഞു പാലാരിവട്ടം, വൈറ്റില കുണ്ടന്നൂർ ജംക്ഷൻ, കുണ്ടന്നൂർ പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം, ബിഒടി കിഴക്കേ ജംക്ഷൻ, തോപ്പുംപടി വഴി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്കു പോകണം. ∙ ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തു നിന്ന് എറണാകുളം, ആലുവ ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം, അലക്സാണ്ടർ പറമ്പിത്തറ പാലം വഴി തേവര ഫെറി ജംക്ഷൻ, മട്ടമ്മൽ, പനമ്പിള്ളി നഗർ സൗത്ത് എൻഡ്, മനോരമ ജംക്ഷൻ, കടവന്ത്ര, വൈറ്റില വഴി ആലുവയ്ക്കു പോകണം.
അല്ലെങ്കിൽ ഫോർട്ടുകൊച്ചി – വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം. ∙ വൈപ്പിൻ, ബോൾഗാട്ടി, കണ്ടെയ്നർ റോഡ് ഭാഗത്തു നിന്നു കലൂർ, ആലുവ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ചാത്യാത്ത് ജംക്ഷൻ വഴി പച്ചാളം, പച്ചാളം ഓവർബ്രിജ്, പൊറ്റക്കുഴി, മാമംഗലം, ഇടപ്പള്ളി വഴി ആലുവയ്ക്കു പോകണം.
അല്ലെങ്കിൽ കണ്ടെയ്നർ റോഡ് ഉപയോഗിക്കണം. ∙ ഹൈക്കോടതി ഭാഗത്തു നിന്നു ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജംക്ഷൻ വഴി മാധവ ഫാർമസി, ഡിസിസി ജംക്ഷൻ, ഇയ്യാട്ടിൽ ജംക്ഷൻ, ചിറ്റൂർ റോഡ്, വളഞ്ഞമ്പലം, മനോരമ യു ടേൺ, പനമ്പിള്ളി നഗർ സൗത്ത് എൻഡ്, മട്ടമ്മൽ, തേവര ഫെറി, ബിഒടി ഈസ്റ്റ് ജംക്ഷൻ, തോപ്പുംപടി വഴി ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകണം.
അല്ലെങ്കിൽ ഫോർട്ട്കൊച്ചി – വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം. ∙ അങ്കമാലി ഭാഗത്തു നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി-കാലടി എംസി റോഡ് വഴി പോകണം.
ഉച്ചയ്ക്ക് ഒരു മണി മുതൽ ഇട റോഡുകളിൽ നിന്നും സർവീസ് റോഡുകളിൽ നിന്നും ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ അനുവദിക്കില്ല.
∙ ആലുവ മുതൽ മുട്ടം വരെ മെട്രോ യാത്രകൾക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയ്ക്കു നിയന്ത്രണം ഉണ്ടാകും. ∙ എറണാകുളത്ത് നിന്ന് എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ സീപോർട്ട്-എയർപോർട്ട് റോഡ് വഴി മെഡിക്കൽ കോളജ് റോഡിൽനിന്നു തിരിഞ്ഞ് കാലടിയിലെത്തി പോകണം.
∙ അങ്കമാലിയിൽ നിന്ന് എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങൾ എംസി റോഡിൽ നായത്തോട് വഴി തിരിഞ്ഞ് എയർപോർട്ടിലേക്ക് പോകണം. ∙ മുട്ടം മുതൽ നെടുമ്പാശേരി വരെയുള്ള റോഡിലും വശങ്ങളിലും ഒരു വാഹനങ്ങളും പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
∙ രാവിലെ 11നു ശേഷം വലിയ വാഹനങ്ങൾക്കു കൊച്ചി സിറ്റി പരിധിയിൽ പ്രവേശനം ഉണ്ടായിരിക്കില്ല. പാർക്ക് ചെയ്യേണ്ട
വാഹനങ്ങൾ രാവിലെ 11 നു മുൻപ് പാർക്കിങ് സ്ഥലങ്ങളിൽ എത്തണം. എസ്എസ്എൽസിയും മറ്റു പരീക്ഷകളും നടക്കുന്നതിനാൽ വിദ്യാർഥികൾ കഴിവതും നേരത്തേ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണം.
∙ അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾക്കു വേണ്ടി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വലിയ വാഹനങ്ങൾ ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടിക്ക് സമീപവും എൽഎൻജി ടെർമിനൽ പരിസരത്തും വല്ലാർപാടം പ്രൈവറ്റ് ഗ്രൗണ്ടിലും, കാറുകൾ കൊക്കോ പാർക്കിങ് (ഗ്രാൻഡ് ഹയാത്ത് എതിർവശം), ഡിഎച്ച് ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എൻഡിഎ പരിപാടിക്കു വരുന്ന വാഹനങ്ങൾ ഗവ. പോളിടെക്നിക് കളമശേരി, ഗവ.
ഐടിഐ കളമശേരി, തൃക്കാക്കര വാമനമൂർത്തി ക്ഷേത്ര പരിസരം, കാർഡിനൽ സ്കൂൾ തൃക്കാക്കര, ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, പുതിയകാവ് ക്ഷേത്രം ഗ്രൗണ്ട് തൃപ്പൂണിത്തുറ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് എതിർവശമുള്ള പേ ആൻഡ് പാർക്ക് ഗ്രൗണ്ട്, ശ്രീ വെങ്കിടേശ്വരി ഹൈസ്കൂൾ മിനി ബൈപാസ് തൃപ്പൂണിത്തുറ, സംസ്കൃത സ്കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ, ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ട് തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

