കൊച്ചി∙അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ എറണാകുളം ക്വീൻ ബീസ് സംഘടിപ്പിക്കുന്ന ‘ക്വീൻ ബീസ് ഷട്ടിൽ ടൂർണമെന്റ്’ മാർച്ച് 14ന് കടവന്ത്രയിലെ റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് എറണാകുളം ജില്ലാ കലക്ടർ ജി.
പ്രിയങ്ക ഐ.എ.എസ്. ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
വനിതകൾക്കായുള്ള ബിഗിന്നർ ലെവൽ ഡബിൾസ് മത്സരമായ ടൂർണമെന്റിൽ 18 മുതൽ 30 വയസ് വരെ, 31 മുതൽ 50 വരെ, 51 മുകളിലുള്ളവർ എന്നിങ്ങനെ മൂന്ന് പ്രായ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
വിജയികൾക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം സമ്മാനമായി നൽകും. എല്ലാ പങ്കാളികൾക്കും ഇ-സർട്ടിഫിക്കറ്റും ലഭിക്കും.
മാർച്ച് 10 ആണ് രജിസ്ട്രേഷൻ അവസാന തീയതി.
വനിതകളിൽ കായികാസക്തി വളർത്തുകയും ആരോഗ്യകരമായ മത്സരാത്മകത പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 7907080270 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

