നെടുമ്പാശേരി∙ പെരിയാറിന്റെ കൈവഴികൾ തഴുകുന്ന കാർഷിക മേഖലയാണ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത്. മഹാകവി കുമാരാശാൻ സ്ഥാപിച്ച യൂണിയൻ ടൈൽസ് ഓട്ടുകമ്പനി അടക്കം, ആദ്യകാലത്ത് ഇഷ്ടികക്കളങ്ങളും ഓട്ടുകമ്പനികളും ആയിരുന്നു വരുമാന അടിത്തറ. കൃഷി വകുപ്പിന്റെ സംസ്ഥാന വിത്ത് ഫാം ആയ തുരുത്തും പൂർണമായും കൃഷിയിടമായ കണ്ടൻതുരുത്തുമെല്ലാം പഞ്ചായത്തിലെ പച്ചപ്പിനെ ഇപ്പോഴും പിടിച്ചു നിർത്തുന്നു.
വിമാനത്താവളത്തിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് അനുസൃതമായി പഞ്ചായത്തിൽ പാർപ്പിട
സമുച്ചയങ്ങളും വലിയ സ്ഥാപനങ്ങളും തുടങ്ങിയതോടെ ചെങ്ങമനാട് പഞ്ചായത്തിലേക്കും വിമാനത്താവളത്തിന്റെ അനുബന്ധ വികസനം എത്താൻ തുടങ്ങിയിട്ടുണ്ട്. നിലവിലെ പഞ്ചായത്ത് ഭരണ സമിതിയിൽ 18 അംഗങ്ങളാണ് ഉള്ളത്. ഒരു അംഗമുള്ള മുസ്ലിം ലീഗും 7 അംഗങ്ങളുള്ള കോൺഗ്രസും ചേർന്നാണ് ഭരണം.
സിപിഎമ്മിന് 5 സീറ്റുകളുണ്ട്. 4 സീറ്റുള്ള ബിജെപിയും ഒരു സീറ്റുള്ള എസ്ഡിപിഐയും മുന്നണി ബന്ധത്തിനു മുതിരാതെ ഭരണസമിതിയിൽ തുടരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

