
എറണാകുളം ജില്ലയിൽ ഇന്ന് (07-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന് ഗതാഗത നിയന്ത്രണം: കൊച്ചി∙ േരള സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്നു കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഗതാഗത നിയന്ത്രണമുണ്ടാകും. പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന വാഹനങ്ങൾ കലൂർ സ്റ്റേഡിയം, മണപ്പാട്ടിപ്പറമ്പ്, മറൈൻ ഡ്രൈവ്, കണ്ടെയ്നർ റോഡ് ഭാഗങ്ങളിൽ പാർക്ക് ചെയ്യണമെന്നു പൊലീസ് അറിയിച്ചു.
വൈദ്യുതി മുടക്കം
എരൂർ പിഷാരി കോവിൽ ക്ഷേത്രം, സൊസൈറ്റി റോഡ്, ബാലഭദ്ര ക്ഷേത്രം, പുതിയ റോഡ് ജംക്ഷൻ പരിസരം, ഫെഡറൽ ബാങ്ക് പരിസരം, ഇരുമ്പനം ശ്മശാനം, ബിപിസിഎൽ പരിസരം, വെട്ടിക്കാവ് ക്ഷേത്ര പരിസരം, പേടിക്കാട്ട് തുരുത്ത്, എച്ച്പിസിഎൽ പരിസരം, തൃക്കത്തറ ക്ഷേത്ര പരിസരം, ഇരുമ്പനം എസ്എൻഡിപി പരിസരം, ട്രാക്കോ കേബിൾ കമ്പനി പരിസരം, ചുങ്കത്ത് റോഡ് എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി.
കുമ്പളം ഷാപ്പുപടി, റെയിൽവേ ഗേറ്റ,് കരീത്തറ, പി.എച്ച് സെന്റർ, കളത്തിൽ ക്ഷേത്രം, ശക്തിപുരം എന്നിവിടങ്ങളിൽ 9 മുതൽ ഒന്നു വരെ.
കേന്ദ്രീയ വിദ്യാലയ: സീറ്റൊഴിവ്
കൊച്ചി ∙ നേവൽ ബേസ് പിഎം ശ്രീ കേന്ദ്രീയ വിദ്യാലയയിൽ 9,10, പ്ലസ് ടു ക്ലാസുകളിൽ സീറ്റൊഴിവുണ്ട്. 8 മുതൽ 13 വരെ (10 മുതൽ 12.30 വരെ) കേന്ദ്രീയ വിദ്യാലയ ഓഫിസിൽ നിന്ന് അപേക്ഷാ ഫോം ലഭിക്കും. 14നു മുൻപു രേഖകൾ സഹിതം അപേക്ഷ നൽകണം.
അധ്യാപക ഒഴിവ്: വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്
എളങ്കുന്നപ്പുഴ∙വൈപ്പിൻ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. വിഷയം,കൂടിക്കാഴ്ച തീയതി,സമയം യഥാക്രമം: സ്റ്റാറ്റിക്സ് 13ന് 10ന്,കംപ്യൂട്ടർ സയൻസ് 14ന് 1.30ന്,മാത്തമാറ്റിക്സ്,മലയാളം 15ന് 10ന്,ഹിന്ദി 16ന് 10ന്,കൊമേഴ്സ് 19ന് 10ന്.കോളജ് വിദ്യാഭ്യാസവകുപ്പ് എറണാകുളം ഉപമേധാവിയുടെ കാര്യാലയത്തിൽ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തവർ [email protected] ലേക്ക് അപേക്ഷിക്കണം.
വിദ്യാമന്ദിരം യുപി
ഇലഞ്ഞി∙ ആലപുരം വിദ്യാമന്ദിരം യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12നു 10ന്. 98955 60867.
വൈഎംസിഎ ഷട്ടിൽ മത്സരം
ആലുവ∙ സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ വൈഎംസിഎ സംഘടിപ്പിക്കുന്ന സി.വി. ജേക്കബ് മെമ്മോറിയൽ ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൻ ടൂർണമെന്റ് 9 മുതൽ 11 വരെ നേതാജി റോഡിലുള്ള ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മെൻസ് വിഭാഗത്തിനും മത്സരങ്ങൾ ഉണ്ടാകും. ദിവസവും 6നാണ് മത്സരം.
കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്
തിരുമാറാടി ∙ പഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് 23 വരെ നടത്തും. രാവിലെ 9.30 മുതൽ 1 വരെയാണ് സമയം. കുത്തിവയ്പിന് 1 മുതൽ 5 വരെ വാർഡുകളിൽ ഉള്ളവർ 99474 22329, ആറ് മുതൽ 13 വരെ വാർഡുകളിൽ ഉള്ളവർ 94476 85187 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, വെറ്ററിനറി സർജൻ ഡോ. ഷിബു സി.തങ്കച്ചൻ എന്നിവർ അറിയിച്ചു.
പ്രവേശനം സൗജന്യം. ഇഷ ഫൗണ്ടേഷൻ യോഗ പരിശീലനം
ആലുവ∙ കോയമ്പത്തൂർ ഇഷ ഫൗണ്ടേഷന്റെ ഇന്നർ എൻജിനീയറിങ് പ്രോഗ്രാം ഇന്നു മുതൽ 13 വരെ പടിഞ്ഞാറേ കടുങ്ങല്ലൂർ കുന്നിൽ ധർമശാസ്താ ക്ഷേത്രത്തിന്റെ ഊട്ടുപുര ഹാളിൽ നടക്കും. യോഗ അധിഷ്ഠിതമായ പരിശീലനത്തിൽ 15 വയസ്സിനു മുകളിൽ ഉള്ളവർക്കു പങ്കെടുക്കാം. 8111965421.