രാജ്യത്ത് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ വീണ്ടും വർധന. 14.2 കിലോ വരുന്ന ഒരു സിലിണ്ടറിന് 29 രൂപ വീതമാണ് വർധിപ്പിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചകവാതക നിരക്കിൽ ഇത്തരമൊരു മാറ്റം വരുത്തുന്നത്. ഈ വിലവർധന ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോ എൽപിജി സിലിണ്ടറിന്റെ വില 913 രൂപയിൽ നിന്ന് 942 രൂപയായി ഉയർന്നു. കഴിഞ്ഞ മാർച്ചിൽ പാചകവാതകത്തിന് 60 രൂപയുടെ വർധന ഏർപ്പെടുത്തിയിരുന്നു.
പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഊർജ വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് നിലവിലെ വിലവർധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പുതിയ നിരക്ക് നിശ്ചയിക്കുന്നതിന് മുൻപ് ഒരു സിലിണ്ടറിൽ 703 രൂപയുടെ നഷ്ടമാണ് കമ്പനികൾക്ക് നേരിടേണ്ടി വന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ജൂൺ മാസത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

