പിറവം ∙ ഒഴുക്കിനെതിരെ തുഴയെറുന്നതിലൂടെ ആവേശം ഉയർത്തിയ പിറവം വള്ളംകളിയിൽ 3.35.331 മിനിറ്റിൽ തുഴഞ്ഞെത്തി കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ ജേതാക്കളായി 3.35.495 മിനിറ്റിൽ തുഴഞ്ഞെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടനാണു റണ്ണർ അപ്.3.36 .773 മിനിറ്റിൽ എത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ 3–ാം സ്ഥാനം നേടി.
ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി നടന്ന മത്സരത്തിൽ 9 ചുണ്ടൻവള്ളങ്ങളാണു പങ്കെടുത്തത്.
ഇരുട്ടുകുത്തി വിഭാഗത്തിൽ പിറവം ആർകെ ടീം ബോട്ട് ക്ലബ്ബിന്റെ താണിയൻ ഒന്നാമതെത്തി. പിറവം ബോട്ട് ക്ലബ്ബിന്റെ സെന്റ് സെബാസ്റ്റ്യനാണു 2–ാം സ്ഥാനം.
വെള്ളൂർ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി 3–ാം സ്ഥാനം നേടി. നേരത്തെ മത്സരം മന്ത്രി കെ.രാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പൊതുയോഗം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മന്ത്രി മുഹമ്മദ് റിയാസ് സന്ദേശം നൽകി. നടൻ ലാലു അലക്സ് തുഴ കൈമാറി.
നഗരസഭ ഉപാധ്യക്ഷൻ കെ.പി.സലിം ഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭ അധ്യക്ഷ ജൂലി സാബു, മുൻ എംഎൽഎ എം.ജെ.ജേക്കബ്, ഭക്ഷ്യ കമ്മിഷൻ അംഗം കെ.എൻ.സുഗതൻ, ഖാദി ബോർഡ് അംഗം കെ.ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് സ്മിത എൽദോസ്, നഗരസഭ സ്ഥിര സമിതി അധ്യക്ഷരായ ജൂബി പൗലോസ്, ജിൽസ് പെരിയപ്പുറം,ഷൈനി ഏലിയാസ്, ബിമൽ ചന്ദ്രൻ, വൽസല വർഗീസ്, കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ, അജേഷ് മനോഹർ,മുൻ ചെയർമാൻ സാബു കെ.ജേക്കബ്, സഹകരണബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.ബി.രതീഷ്,ജിൻസൻ വി.പോൾ, ജോർജ് ചമ്പമല തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിന്റെ ഇടവേളയിൽ കഥകളിയും കളരിപ്പയറ്റും ഉൾപ്പെടെ പരിപാടികളും അരങ്ങിലെത്തി.
സമാപനയോഗത്തിൽ. വിജയികൾക്കു അനൂപ് ജേക്കബ് എംഎൽഎ പുരസ്കാരങ്ങൾ നൽകി.
നഗരസഭ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

