കൊച്ചി ∙ കോൺഗ്രസ് പ്രസ്ഥാനത്തിൽ വായനക്കാർ തീരെയില്ലെന്ന രീതിയിലുള്ള ആഖ്യാനം ഈയിടെയായി പലരും മനഃപൂർവം പറഞ്ഞു പരത്തുന്നുണ്ടെന്നും വായനക്കാർ ഒരു രാഷ്ട്രീയ പാർട്ടിയിൽ മാത്രം പെടുന്നവരല്ല, എല്ലാ രാഷ്ട്രീയ പാർട്ടിയിലും നല്ല വായനക്കാരുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 28-ാമത് രാജ്യാന്തര പുസ്തകോത്സവ വേദിയിൽ ‘എന്റെ വായന’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയുടെ ലോകത്ത് തന്നെ പ്രധാനമായും നയിച്ചത് അമ്മയും സ്കൂളിൽ ലൈബ്രറിയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ കെ.എം.ഡി.നമ്പ്യാർ സാറും ആണെന്ന് അദ്ദേഹം പറഞ്ഞു.
കേരളം വായിച്ചു വളർന്നവരാണ്. വായനയുടെ കാര്യത്തിൽ എന്നും തനിക്ക് മുന്നിൽ നിൽക്കണം എന്ന് ഓരോരുത്തരം ചിന്തിക്കണം.
വിഷയം തിരിച്ചുള്ള വായനക്കാരുടെ ഒരു കൂട്ടം സൃഷ്ടിക്കണം. വായന ഒരിക്കലും മരിക്കില്ല.
അർഥം അറിഞ്ഞുള്ള ഓരോ വായനയും അനശ്വരമാണ്. പുതിയ എഴുത്തുകാരിലൂടെ കൈരളി സമ്പന്നമാണ്.
സ്ത്രീകൾ എഴുത്തിന്റെ രംഗത്തേക്ക് കടന്നുവരുന്നു എന്നുള്ളത് ഏറേ ആഹ്ലാദകരമാണ്. വായന നമ്മെ മാനവീകതയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകൻ ആർ.എസ്.പ്രിയനും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

