കൊച്ചിയിലെ പട്ടിമറ്റത്ത് വാടകയ്ക്ക് താമസിക്കുന്നയാളുടെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ അസം സ്വദേശി അറസ്റ്റിലായി. അസം സിമലുഗുരി സ്വദേശിയായ ഫൈജുദീൻ (23) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്.
മേയ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിമറ്റം ഭണ്ഡാര കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് പ്രതി മോഷണം നടത്തിയത്.
ഇവിടെ നിന്നും 8 പവൻ സ്വർണാഭരണങ്ങളും 1,20,000 രൂപയും കൂടാതെ സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ടു നൽകിയ ചെക്ക് ലീഫുകളും ഇയാൾ കൈക്കലാക്കുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് കുന്നത്തുനാട് പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ എസ്.ശിവലാൽ, എസ്ഐ എം.അഭിജിത്, എഎസ്ഐ എ.ഐ.നാദിർഷ, എസ്സിപിഒ പി.എ.റിഷാദ്, സിപിഒമാരായ ഒ.എസ്.ബിബിൻരാജ്, എബി ഗോപാലൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

