കോഴിക്കോട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി മാളവിക ജി. നായർ ഔദ്യോഗികമായി ചുമതലയേറ്റു.
2025 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഇവർ. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയാണ് പുതിയ അസിസ്റ്റന്റ് കലക്ടർ.
ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്ന് ബാച്ചിലർ ഓഫ് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് മാളവിക സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവന്നത്. ഐഎഎസ് പരിശീലനത്തിന് മുൻപ് ഇൻകം ടാക്സ് ഡപ്യൂട്ടി കമ്മിഷണറായി സേവനമനുഷ്ഠിച്ച പരിചയസമ്പത്തും ഇവർക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

