വല്ലാർപാടം∙ ഗോശ്രീ ഒന്നാംപാലത്തോടു ചേരുന്ന അപ്രോച്ച്റോഡ് ഭാഗത്തെ ടൈൽ ഇരുഭാഗത്തും താഴോട്ടിരുന്നതോടെ ബോൾഗാട്ടിയിൽ വീണ്ടും ഗതാഗതക്കുരുക്കായി. ഇവിടെ കുഴി രൂപംകൊണ്ടത് മൂലം വാഹനങ്ങൾ ഇടിച്ചാണ് പാലത്തിലേക്കു കയറുന്നത്.
കുഴിയിൽ നിന്നു കയറാൻ വാഹനത്തിന്റെ വേഗം കുറയ്ക്കുന്നത് പിന്നാലെ വരുന്ന മറ്റു വാഹനങ്ങൾ നിർത്തിയിടാൻ ഇടയാക്കുന്നു. ചെറിയ വാഹനങ്ങൾ പാലത്തിലേക്കു കയറുമ്പോൾ അടിഭാഗം പാലത്തിൽ ഇടിക്കുകയാണ്.
പാലത്തിലും കുഴികളായി തുടങ്ങി. പാലത്തിന്റെ ഇരുഭാഗത്തുമുള്ള ടൈൽ പൊളിച്ചു മാറ്റി ഉയർത്തി ടൈൽ പാകിയാലേ പ്രശ്ന പരിഹാരമാകൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

