പാലപ്പിള്ളി ∙ റോഡ് കുറുകെക്കടക്കുകയായിരുന്ന കാട്ടാനക്കൂട്ടം യാത്രക്കാർക്കു നേരെ പാഞ്ഞടുത്തു. ഇന്നലെ വൈകിട്ട് അഞ്ചോടെ ചിമ്മിനി ഡാം റോഡിലെ പിള്ളത്തോട് പാലത്തിനു സമീത്തായിരുന്നു 6 ആനകൾ റോഡ് കുറുകെക്കടന്നിരുന്നത്.
ആനകൾ വരുന്നതുകണ്ട് വനപാലകർ റോഡ് തടഞ്ഞ് അവയ്ക്ക് സൗകര്യമൊരുക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ആനകൾ യാത്രക്കാർക്കു നേരെ പാഞ്ഞടുത്തത്.
ഇതോടെ ആളുകൾ ഓടിമാറി. പിന്നാലെ ആനകൾ തോട്ടത്തിലേക്ക് കയറിപ്പോയി.
ഏതാനും ദിവസങ്ങളായി പ്രദേശത്ത് ആനക്കൂട്ടങ്ങൾ തമ്പടിച്ച സ്ഥിതിയാണ്.
ഇന്നലെ രാവിലെ പുലിക്കണ്ണിയിൽ കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടമാണ് യാത്രക്കാർക്കുനേരെ പാഞ്ഞടുത്തതെന്നാണ് നാട്ടുകാർ പറയുന്നത്. ആനകൾ ഈയിടെ അക്രമാസക്തരാകുന്നുവെന്നാണ് അവരുടെ പരാതി. പ്രശ്നങ്ങളുണ്ടാകുമ്പോൾ വനപാലകരെത്തി നടപടിയെടുക്കുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.
കൃഷി നശിപ്പിച്ചു
പുലിക്കണ്ണിയിൽ മൂർക്കാട്ടിൽ ബിജുവിന്റെ പറമ്പിൽ കാട്ടാനക്കൂട്ടം ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു.
ഇന്നലെ പുലർച്ചെയാണ് സംഭവം.കവുങ്ങുകളും തെങ്ങുകളും കുത്തിമറിച്ചിട്ട നിലയിലാണ്.പാലപ്പിള്ളിയിൽ നിന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.
ശനിയാഴ്ച രാത്രിയിലാണ് പിള്ളത്തോട് ഭാഗത്ത് റോഡ് മുറിച്ചുകടന്ന ആനകൾ ജനവാസ മേഖലയിൽ എത്തിയത്. കാരികുളം കടവ്, പാലച്ചുവട് പ്രദേശങ്ങളിലും ആനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

