ആലുവ ∙ ലക്ഷദ്വീപ് മുൻ എംപിയും എൻസിപി (എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ എടത്തല പഞ്ചായത്തിൽ എൽഡിഎഫിനു വേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തി. ലക്ഷദ്വീപുകാർ ആരും എടത്തലയിൽ വോട്ടർമാരല്ല.
പഞ്ചായത്ത് അംഗവും എൻവൈസി ദേശീയ വൈസ് പ്രസിഡന്റുമായ അഫ്സൽ കുഞ്ഞുമോന്റെ സുഹൃത്ത് എന്ന നിലയ്ക്കാണ് അദ്ദേഹം എത്തിയത്. വോട്ട് അഭ്യർഥിച്ചതിനു പുറമേ അഫ്സലിന്റെ വാർഡിലെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും മുഹമ്മദ് ഫൈസൽ നിർവഹിച്ചു.
21–ാം വാർഡിലെ സ്ഥാനാർഥി രേഷ്മ അനൂബ്, ബ്ലോക്ക് പഞ്ചായത്ത് നൊച്ചിമ ഡിവിഷൻ സ്ഥാനാർഥി സാജിത അബ്ബാസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

