ലക്ഷ്യം പോലെ തന്നെ മാർഗവും വിശുദ്ധമായിരിക്കണമെന്ന ഗാന്ധിയൻ ദർശനം ലോകം മുഴുവൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യക്തമാക്കി. എറണാകുളം ഡിസിസി സംഘടിപ്പിച്ച ‘സത്യം അഹിംസ സ്വരാജ്, ഗാന്ധിജയന്തി ആഘോഷം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹിക നീതിക്കുവേണ്ടിയും നിലകൊണ്ടതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മറ്റു ലോകരാഷ്ട്രങ്ങളിലെ മുന്നേറ്റങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന തത്വമായ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നത്.
ഈ ചരിത്രപരമായ ചുമതലയിൽ എല്ലാ കോൺഗ്രസ് പ്രവർത്തകരും സജീവ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഫാസിസത്തിനെതിരെ ദീർഘവീക്ഷണത്തോടെ നിലപാടെടുത്ത നേതാക്കളായിരുന്നു ഗാന്ധിയും നെഹ്റുവെന്നും, ഫാസിസത്തിനെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് വർത്തമാനകാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എ.തുളസി, എംപിമാരായ ബെന്നി ബെഹനാന്, ഹൈബി ഈഡന്, എംഎല്‍എമാരായ ടി.ജെ.
വിനോദ്, അന്‍വര്‍ സാദത്ത്, ഉമ തോമസ്, പ്രമുഖ നേതാക്കളായ ടോണി ചമ്മിണി, കെ.ബാബു, എന്‍.വേണുഗോപാല്‍, വി.ജെ. പൗലോസ്, ഡൊമിനിക് പ്രസന്റേഷന്, കെപിസിസി വൈസ് പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ ബി.എം.
അബ്ദുള്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, ഐ.കെ. രാജു, എം.ആര്.
അഭിലാഷ്, മേയർ വി.കെ. മിനിമോള്‍ എന്നിവരുൾപ്പെടെയുള്ള നിരവധി പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

