ചേർത്തല∙ വേമ്പനാട്ട് കായലിനു കുറുകെ പള്ളിപ്പുറം ഇൻഫോ പാർക്കിലേക്കു പാലം നിർമിക്കുന്നതിനും ദേശീയപാതയിലെ വയലാർ ജംക്ഷൻ- വയലാർ കടവ് റോഡ് വീതികൂട്ടി നിർമിക്കുന്നതിനും 94.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.പ്രസാദ് അറിയിച്ചു.കിഫ്ബി മുൻപ് ഒഴിവാക്കിയ പദ്ധതി വീണ്ടും പരിഗണനയ്ക്കെടുത്തു സാമ്പത്തിക അനുമതി നൽകുകയായിരുന്നു. ദേശീയപാതയിലെ വയലാർ ജംക്ഷൻ മുതൽ വയലാർ കടവ് വരെ പത്തര മീറ്റർ വീതിയിലാണു റോഡ് വികസനം.
നടപ്പാതയും കാനയും ഉൾപ്പെടെ ബിഎംബിസി നിലവാരത്തിലാണു റോഡ് നിർമിക്കുക.
ഇതിന്റെ സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള തുകയ്ക്കാണ് അനുമതിയായത്. പദ്ധതിയുടെ സാമൂഹികാഘാത പഠനം ഉടൻ ആരംഭിക്കും.
പാതയിലെ പ്രധാന തടസ്സമായ ചാത്തൻചിറ പാലം വീതികൂട്ടി പുനർനിർമിക്കും. വയലാറിൽനിന്നു പാലം നിർമിക്കുന്നതോടെ ഇൻഫോപാർക്ക്, ഫുഡ്പാർക്ക് എന്നിവിടങ്ങളിലേക്കു ദേശീയപാതയിൽനിന്ന് എളുപ്പവഴിയാകും.
ചേർത്തല മുട്ടം ബസാർ – എട്ടുപുരയ്ക്കൽ റോഡ് വികസനവും വരുന്നതോടെ വയലാർ മേഖലയിലെ ടൂറിസം ഉൾപ്പെടെയുള്ള മേഖലയ്ക്കു നേട്ടമാകുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. 19 MINUTES AGO 19 MINUTES AGO 35 MINUTES AGO …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

