വള്ളികുന്നം ∙ കുപ്രസിദ്ധ മോഷ്ടാവ് കായംകുളം പുതുപ്പള്ളി ദേവികുളങ്ങര കാവിന്റയ്യത്ത് സുനിൽ (47) പിടിയിലായതോടെ പൊലീസിന്റെ വലിയ തലവേദനയാണ് ഒഴിഞ്ഞത്. വള്ളികുന്നത്ത് മോഷണം പതിവായപ്പോൾ മോഷ്ടാവിനെ കണ്ടെത്താൻ കഴിയാത്തത് പൊലീസിനെ വെട്ടിലാക്കിയിരുന്നു. വള്ളികുന്നം, നാമ്പുകുളങ്ങര, മങ്ങാരം, കട്ടച്ചിറ, തെക്കേമങ്കുഴി, വട്ടയ്ക്കാട്, കിണറുമുക്ക് പ്രദേശങ്ങളിൽ നാട്ടുകാർക്കും പൊലീസിനും തലവേദനയായി മോഷണ പരമ്പര നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
2024 മുതൽ നടന്നു വന്നിരുന്ന മോഷണ സ്ഥലങ്ങളിൽ നിന്നും സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ഒന്നും തന്നെ ലഭിക്കാത്തത് പൊലീസിനെ കുഴക്കിയിരുന്നു.
കായംകുളം പൊലീസ് 2022ലാണ് ഇയാളെ ഒടുവിൽ പിടികൂടിയത്. പിന്നീട് ജയിൽ മോചിതനായ ശേഷം കുറച്ചുനാൾ മറ്റു ജോലികൾ ചെയ്ത് ജീവിച്ചിരുന്നുവെങ്കിലും ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടി വള്ളികുന്നം പൊലീസ് സ്റ്റേഷന്റെ പടിഞ്ഞാറൻ മേഖലയിലേക്കു മോഷണം വ്യാപിപ്പിച്ചു. സമാന രീതിയിൽ മോഷണം നടത്തി വന്നിരുന്ന മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനിലിനെ പിടികൂടിയത്.
വീട്ടിൽ പരിശോധന
സുനിലിന്റെ വീട്ടിൽ ആലപ്പുഴയിൽ നിന്നുള്ള വിദഗ്ധ സംഘം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തി. പൊലീസ് പിടികൂടിയാൽ മോഷണ മുതലുകൾ ഒളിപ്പിക്കുകയോ വിൽപന നടത്തുകയോ ചെയ്തതിനെപ്പറ്റി പറയാൻ സുനിൽ തയാറാകാത്തതിനാൽ സ്വർണം ഇയാൾ താമസിക്കുന്ന വീടിനകത്തോ പരിസരത്തോ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനാണ് പരിശോധന നടത്തിയത്.
തുടർന്ന് ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ സംവിധാനം ഉപയോഗിച്ച് കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.ഇയാളെ പിടികൂടി വിശദമായി ചോദ്യം ചെയ്തതിൽ ഏകദേശം 30 മോഷണങ്ങൾ ഇയാൾ നടത്തിയതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൂട്ടു പ്രതിയായ സുഹൃത്ത് ജിതേഷ് തന്നെ ഇടസമയങ്ങളിൽ മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

