വള്ളികുന്നം ∙ തകർന്നു കിടക്കുന്ന പുത്തൻചന്ത – കാഞ്ഞിരത്തിൻമൂട് റോഡിലൂടെ സഞ്ചരിക്കാൻ കഴിയാതെ യാത്രക്കാർ വലയുന്നു. വള്ളികുന്നത്തിന്റെ പടിഞ്ഞാറൻ മേഖലകളിലേക്കും താമരക്കുളത്തേക്കും സ്കൂൾ, ബാങ്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനും പടയണിവെട്ടം ക്ഷേത്രത്തിലേക്കു വരുന്നവരും ആശ്രയിക്കുന്ന പ്രധാന റോഡാണ് വർഷങ്ങളായി ഈ അവസ്ഥയിലുള്ളത്.
ടൂറിസം കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിടുന്ന വള്ളികുന്നം ചിറ ഈ റോഡിന്റെ വശത്താണ് ഉള്ളത്.
ടാർ ഇളകി മാറി വലിയ മെറ്റലുകൾ പരന്ന് കിടക്കുന്ന റോഡിൽ ഇരുചക്ര വാഹന യാത്രികർ അപകടത്തിൽ പെടുന്നത് സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്. മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന റോഡിൽ കാൽനട
യാത്ര പോലും അസാധ്യമാണെന്ന് നാട്ടുകാർ പറയുന്നു. പുത്തൻ ചന്തയിൽ നിന്നും കാഞ്ഞിരത്തിൻ മൂട്ടിലേക്ക് ഈ റോഡിലൂടെ പോകാൻ കേവലം രണ്ട് കിലോമീറ്റർ മാത്രം വേണ്ടയിടത്ത് റോഡ് മോശമായതിനെ തുടർന്ന് ഓച്ചിറ–താമരക്കുളം റോഡിലൂടെ അഞ്ചു കിലോമീറ്ററോളം താണ്ടിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്.
പൊതു ഗതാഗത സൗകര്യം കുറവായ ഇവിടെ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് യാത്ര ചെയ്യാൻ ഓട്ടോ വിളിച്ചാൽ പോലും എത്താത്തത് ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു.
2018ലാണ് ഫിഷറീസ് വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് റോഡിന്റെ അറ്റകുറ്റപ്പണികൾ അവസാനമായി നടത്തിയത്. ഇപ്പോൾ റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിക്കാൻ രണ്ടേകാൽ കോടിയുടെ എസ്റ്റിമേറ്റ് നൽകിയിട്ടുണ്ടെന്നും സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കുമെന്നുമാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്.
എന്തായാലും റോഡ് എത്രയും വേഗം പുനർനിർമിച്ച് സഞ്ചാര യോഗ്യമാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

