വൈദ്യുതി മുടക്കം
മുഹമ്മ ∙ എസ്എൽപുരം 110 കെവി സബ് സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മുഹമ്മ വൈദ്യുതി സെക്ഷൻ പരിധിയിലെ മുഴുവൻ പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ ∙ കരൂർ, പായൽക്കുളങ്ങര, അയ്യൻകോയിക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ ഗോപിമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ എസ്.വിഹാർ ഭാഗത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ∙ കെഎസ്ഇബി പാതിരപ്പള്ളി സെക്ഷനിൽ ജോബ്, വ്യാസപുരം, താജ് കൊയർ, ആസ്പിൻവാൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു
ആലപ്പുഴ ∙ ബീച്ചിൽ വനിതാ ശിശു ആശുപത്രിയുടെ സമീപത്തെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. ഈ വർഷം ലഭിച്ച നാലാമത്തെ കുഞ്ഞാണ്്.
ഇന്നലെ പുലർച്ചെ 5.30ന് അലാം മുഴങ്ങിയപ്പോഴാണ് ആശുപത്രി അധികൃതർ വിവരം അറിഞ്ഞത്. ഒരാഴ്ച പ്രായമുള്ള കുഞ്ഞിന് 1.980 കിലോ തൂക്കമുണ്ട്. ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ശിശുക്ഷേമസമിതി ഓഫിസുമായി ബന്ധപ്പെടണം.
കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച് ശിശു ക്ഷേമ സമിതി തീരുമാനത്തിന് വിധേയമായി സംസ്ഥാന ശിശു പരിചരണ കേന്ദ്രത്തിലേക്ക് മാറ്റും.
പിഎസ്സി പരീക്ഷ 25 ന്
ആലപ്പുഴ ∙ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഗ്രേഡ് – രണ്ട് ഓവർസീയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ- 008/2024) തസ്തികയിലേക്ക് ജൂലൈ 23നു നടത്തേണ്ട ഒഎംആർ പരീക്ഷ 25നു നടത്തും.
ഉദ്യോഗാർഥികൾ പഴയ തീയതിയിലെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ എത്തണമെന്നു ജില്ലാ പിഎസ്സി ഓഫിസർ അറിയിച്ചു.
എൻട്രൻസ് പരിശീലനം
ആലപ്പുഴ ∙ ഫിഷറീസ് വകുപ്പു വഴി മത്സ്യത്തൊഴിലാളികളുടെ മക്കൾക്കു റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം നൽകുന്നു. അപേക്ഷാ ഫോമും വിശദവിവരങ്ങളും മത്സ്യഭവനുകളിൽ ലഭിക്കും.
അഭിമുഖം 26ന്
ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോമെഡിക്കൽ ടെക്നിഷ്യൻമാരുടെ താൽക്കാലിക ഒഴിവിലേക്ക് 26നു രാവിലെ 11നു അഭിമുഖം നടത്തും.
ഫോൺ: 0477 2282021.
വിദ്യാഭ്യാസ ആനുകൂല്യം
ആലപ്പുഴ ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0477 2241455.
ഇന്ന് ശുദ്ധജല വിതരണം മുടങ്ങും
പൂച്ചാക്കൽ ∙ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിൽ പാണാവള്ളി പെരുമ്പളം കവലയ്ക്ക് സമീപമുണ്ടായ ചോർച്ച പരിഹരിക്കുന്നതിനാൽ ഇന്നു രാവിലെ 10 മുതൽ രാത്രി 8 വരെ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.
അധ്യാപക ഒഴിവ്
മണ്ണഞ്ചേരി ∙ മണ്ണഞ്ചേരി ഗവ.
ഹൈസ്കൂളിൽ ഹൈസ്കൂൾ ഇംഗ്ലീഷ് വിഭാഗത്തിൽ ദിവസ വേതനത്തിൽ താൽകാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രണ്ടിന് നടക്കും.
യുപി വിഭാഗത്തിൽ കായിക അധ്യാപകൻ, കായിക പരിശീലകൻ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള അഭിമുഖം നാളെ മൂന്നിനു നടക്കും.
യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി കൃത്യ സമയത്ത് സ്കൂൾ ഓഫീസിൽ ഹാജരാകുക.
സീറ്റൊഴിവ്
ആലപ്പുഴ ∙ പുന്നപ്ര കേപ് ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐഎംടി) 2025–27 ബാച്ചിലേക്ക് ഫുൾടൈം എംബിഎ പ്രോഗ്രാമിൽ എസ്സി, എസ്ടി, ഒഇസി, ജനറൽ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. കോളജിൽ 22,25,26 തീയതികളിൽ രാവിലെ 10ന് അഭിമുഖം നടക്കും. 9188067601, 04772267602.
ആലപ്പുഴ ∙ ആലപ്പുഴ കളപ്പുര ശ്രീപാദം പ്രൈവറ്റ് ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ എൻസിവിടി കോഴ്സിൽ എസ്സി, എസ്ടി വിഭാഗത്തിൽ 2 സീറ്റൊഴിവുണ്ട്. 8078549885,8078749882
സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ ∙ കേരള സർവകലാശാല മാനേജ്മെന്റ് പഠനകേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (യുഐഎ) 2025–26 വർഷത്തെ എംബിഎ ഫുൾടൈം കോഴ്സിലേക്ക് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 4ന് നടക്കും.
8156966195, 9048409268, 9745640340. ആലപ്പുഴ∙ പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളജിൽ ബിസിഎ,ബിഎസ്സി സൈക്കോളജി, ബികോം ഫിനാൻസ് പ്ലസ് എസിസിഎ, ബികോം ലോജിസ്റ്റിക്സ് പ്ലസ് എസിസിഎ, ബിഎ ഇംഗ്ലിഷ് എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്.
അഡ്മിഷൻ ആവശ്യമുള്ളവർ രേഖകൾ സഹിതം കോളജിലെത്തണം. 7907050938 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

