
ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെടുമുടി∙ ഗോവയിൽ നിന്നു നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്നു വീണു യുവാവ് മരിച്ചു. നെടുമുടി അൻപതിൻചിറ വീട്ടിൽ ഭാസിയുടെയും തങ്കച്ചിയുടെയും മകൻ ഭവത് ഭാസിയാണു (35) മരിച്ചത്. ബിസിനസ് ആവശ്യത്തിനായി ഗോവയിൽ പോയതായിരുന്നു. അവിടെ വച്ചു മൊബൈലും പഴ്സും നഷ്ടപ്പെട്ടതോടെ മഡ്ഗാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നു തിരിച്ചു നാട്ടിലേക്കുള്ള കൊച്ചുവേളി ട്രെയിനിൽ വരുംവഴിയാണ് അപകടം സംഭവിച്ചത്.
ലോക്കൽ കംപാർട്ടുമെന്റിലാണു യാത്ര ചെയ്തത്. സീറ്റ് ലഭിക്കാതിരുന്നതിനാൽ വാതിൽക്കൽ ഇരിക്കുമ്പോൾ മറിഞ്ഞു വീണതാണെന്നാണു ഗോവ പൊലീസ് ബന്ധുക്കളെ അറിയിച്ചത്. ഗോവയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു സംസ്കാരം ഞായറാഴ്ച 3നു വീട്ടുവളപ്പിൽ. ബി.ഭവ്യ, ബി.ഭാഗ്യ എന്നിവർ സഹോദരിമാരാണ്.