‘ജനാധിപത്യത്തിലെ വിഷമാണ് കൃത്രിമം നടന്ന തിരഞ്ഞെടുപ്പ്; മറുപടി നൽകേണ്ടവർ തന്നെ തെളിവുകൾ നശിപ്പിക്കുന്നു’
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പു നടന്ന ദിവസത്തെ വോട്ടിങ് ബൂത്തിലെ വീഡിയോകൾ 45 ദിവസത്തിനു ശേഷം നീക്കം ചെയ്യണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. മറുപടി നൽകാൻ ബാധ്യസ്ഥരായവർ തെളിവുകൾ നശിപ്പിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി ജനാധിപത്യത്തിലെ വിഷമാണ് കൃത്രിമം നടന്ന തിരഞ്ഞെടുപ്പെന്നും പറഞ്ഞു.
എക്സിൽ കുറിച്ച പോസ്റ്റിലാണ് രാഹുൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തെത്തിയത്. ബൂത്തിലെ സിസിടിവി, വെബ് കാസ്റ്റിങ്, മറ്റ് വിഡിയോ ദൃശ്യങ്ങൾ എന്നിവ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ കമ്മിഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു.
Also Read
മേയ് 30-ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്ക് കമ്മിഷൻ അയച്ച കത്തിനെതിരെയാണ് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. ‘‘വോട്ടർ പട്ടികയോ? അവർ അത് മെഷീൻ റീഡബിൾ ഫോർമാറ്റിൽ നൽകില്ല.
സിസിടിവി ദൃശ്യങ്ങളോ? അതു മറച്ചുവെക്കാൻ അവർ നിയമം മാറ്റി. തിരഞ്ഞെടുപ്പിന്റെ ഫോട്ടോകളും വിഡിയോകളും? ഒരു വർഷം സൂക്ഷിക്കുന്നതിനു പകരം ഇപ്പോൾ വെറും 45 ദിവസത്തിനുള്ളിൽ അവർ അതു മായ്ച്ചുകളയുന്നു.
മറുപടി നൽകേണ്ടവർ തന്നെ തെളിവുകൾ നശിപ്പിക്കുന്നു. ഒത്തുകളി വ്യക്തം.
ജനാധിപത്യത്തിലെ വിഷമാണ് കൃത്രിമം നടന്ന തിരഞ്ഞെടുപ്പ്’’ – രാഹുൽ എക്സിൽ കുറിച്ചു. നേരത്തേ മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി തുടർച്ചയായി ഇലക്ഷൻ കമ്മിഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

