ചെങ്ങന്നൂർ ∙ കൊഴുവല്ലൂരിൽ മുക്കുപണ്ടം പണയം വച്ച് 2.60 ലക്ഷം രൂപ തട്ടിയെടുത്ത 2 പേർ പിടിയിൽ. കൊഴുവല്ലൂർ ആർ.പി.ഫിനാൻസ് ഉടമ രാജൻ പിള്ളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല സ്വദേശി സ്റ്റോയി വർഗീസ്, വൈക്കം തലയാഴം സ്വദേശി എം.എസ്.ബിജു എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രാജൻപിള്ളയുടെ സ്ഥാപനത്തിൽ 18, 16 ഗ്രാം മാലകൾ പണയം വച്ച് പ്രതികൾ 2.60 ലക്ഷം രൂപ വാങ്ങുകയായിരുന്നു.
മാലകളിൽ 916 എന്ന് വ്യാജമായി പതിപ്പിച്ചിരുന്നു. ഒന്നാം പ്രതിയായ സ്റ്റോയി വർഗീസിനെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നും രണ്ടാം പ്രതിയായ ബിജുവിനെ ഓച്ചിറയിൽ നിന്നുമാണ് പിടികൂടിയത്.
സ്റ്റോയി വർഗീസ് വിവിധ സ്റ്റേഷനുകളിലെ പല കേസുകളിലെ പ്രതിയാണ്. ബിജു മുൻപും സമാനരീതിയിലുള്ള കേസിൽ പ്രതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

