വള്ളികുന്നം ∙ പിതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഏഴ് വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. കടുവിനാൽ വില്ലകത്ത് വീട്ടിൽ അജേഷ് (37) നെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
2018 ഒക്ടോബർ 18നു വീട്ടിലിരുന്നു മദ്യപിച്ച് ബഹളം ഉണ്ടാക്കിയതു ചോദ്യം ചെയ്ത പിതാവ് പ്രഭാകരൻനായരെ അജേഷ് വെട്ടുകത്തി ഉപയോഗിച്ച് വലതു തോളിലും തലയിലും വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നു.
തുടർന്നു വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു.
പിന്നീട് പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കോടതി അജേഷിന് എതിരെ ലോങ് പെൻഡിങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
നിരന്തര അന്വേഷണങ്ങൾക്ക് ഒടുവിൽ ഇയാൾ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി എഴുമറ്റൂർ ഭാഗത്തു ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നു പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ചെങ്ങന്നൂർ ഡിവൈഎസ്പി എം.ബിനുകുമാറിന്റെ നേതൃത്വത്തിൽ വള്ളികുന്നം എസ്എച്ച്ഒ ആർ.സുരേഷ്കുമാർ, എസ്ഐ ജി.രാജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ എം.അഖിൽകുമാർ, ഫിറോസ്, വിഷ്ണുപ്രസാദ്, അൻഷാദ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

