വള്ളികുന്നം ∙ പശു പരിപാലനത്തിലൂടെ ക്ഷീരകർഷകർക്ക് മാതൃകയായി മാറിയ വത്സലയ്ക്ക് സംസ്ഥാന സർക്കാരിന്റെ ദക്ഷിണ മേഖലാ ക്ഷീര സഹകാരി പുരസ്കാരം (അര ലക്ഷം രൂപ വീതം). തുടർച്ചയായി അഞ്ച് വർഷക്കാലം ജില്ലയിലെ മികച്ച ക്ഷീര സഹകാരി വനിതാ വിഭാഗം അവാർഡ് വള്ളികുന്നം പുത്തൻചന്ത തോന്നുവേലിൽ എൽ.വത്സലയ്ക്ക് സ്വന്തമാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ അളക്കുന്ന വള്ളികുന്നം ക്ഷീരസംഘത്തിൽ അഞ്ച് വർഷമായി കൂടുതൽ പാൽ നൽകുന്നത് വത്സലയാണ്.
25 വർഷം മുൻപ് രണ്ട് പശുക്കളെ പരിപാലിച്ച് തുടങ്ങിയ വത്സലയുടെ ഇപ്പോഴത്തെ ഫാമിൽ 70 പശുക്കളും 15 കിടാരികളുമാണ് ഉള്ളത്. ദിവസവും ശരാശരി 700 ലീറ്ററിലേറെ പാൽ ക്ഷീര സംഘത്തിലും 150 ലീറ്റിറിലേറെ പാൽ വീട്ടിൽ എത്തുന്നവർക്കും നൽകുന്നുണ്ട്.
ഇപ്പോൾ 178157.4 ലീറ്റർ പാൽ അളന്നാണ് വത്സല ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ജഴ്സി, ക്രോസ്, ഓസ്ട്രേലിയൻ, ഗീർ ഇനത്തിൽപെട്ട
പശുക്കളാണ് കൂടുതലും ഉള്ളത്. പശുവിന് തീറ്റയ്ക്കായി രണ്ട് ഏക്കറോളം സ്ഥലത്ത് പുല്ലും കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അവാർഡും ഭരണിക്കാവ് ബ്ലോക്കിന്റെ അവാർഡും സമ്മിശ്ര കർഷകയ്ക്കുള്ള അവാർഡും വത്സലയെ തേടി എത്തിയിരുന്നു.
പശു വളർത്തലും കൃഷിയും ഹരമാക്കി മാറ്റിയ വത്സലയ്ക്ക് സഹായവുമായി കർഷകനായ ഭർത്താവ് പുഷ്പാംഗദൻ കൂടെയുണ്ട്.
19ന് കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിൽ അവാർഡ് നൽകും. മക്കളായ വിജി എറണാകുളത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരിയും വീണാ അടൂർ ഐഎച്ച്ആർഡി കോളജ് അധ്യാപികയുമാണ്.
ജോണിന് പശുവളർത്തൽ ജീവിതസപര്യ
പൂച്ചാക്കൽ ∙ ക്ഷീര കർഷകനുള്ള ജില്ലാതല പുരസ്കാരം പള്ളിപ്പുറം തവണക്കടവ് കുന്നത്തറ കെ.ഒ.
ജോണിന്. രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.
2016ലാണ് ആദ്യം ലഭിച്ചത്. 17 വർഷമായി തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയിൽ കൂടുതൽ പാല് അളക്കുന്ന കർഷകനെന്ന നേട്ടവുമുണ്ട്.
മുപ്പത് വർഷം മുൻപ് ഒരു പശുവിൽ തുടങ്ങി ഇപ്പോൾ 30 പശുക്കളും 6 കിടാവുമായി.
7 സെന്റിൽ 2500 ചതുരശ്ര അടിയിലാണ് ജോണിന്റെ പശു ഫാം. ജെഴ്സി, ഗീർ, എച്ച്എഫ് ഇനങ്ങളിലേതാണ് പശുക്കൾ. ഫാമിന് സമീപം തീറ്റപ്പുല്ല് വളർത്തലും ഉണ്ട്. ചാണകം ഉപയോഗിച്ചുള്ള ബയോ ഗ്യാസാണ് വീട്ടിൽ പാചകവാതകമായി ഉപയോഗിക്കുന്നതെന്ന് ജോൺ പറഞ്ഞു. പാലിന് വില കൂട്ടുന്നതിനൊപ്പം കാലിത്തീറ്റ കമ്പനികളും വില കൂട്ടുന്നതിനാൽ ക്ഷീര കർഷകർക്ക് വില കൂട്ടുന്നതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നും പറഞ്ഞു.
ഭാര്യ ഷീലാമ്മ ജോണും കുടുംബവും സഹായവുമായി ഒപ്പമുണ്ട്.
കഞ്ഞിക്കുഴിയിൽ പ്രസന്നകുമാരിയുടെ ക്ഷീരവിപ്ലവം
മുഹമ്മ∙ കാർഷികപ്പെരുമയുള്ള കഞ്ഞിക്കുഴിയുടെ മണ്ണിൽ ക്ഷീരവിപ്ലവം തീർത്ത കഞ്ഞിക്കുഴി പഞ്ചായത്ത് 17-ാം വാർഡ് മാളിയേക്കൽ പ്രസന്നകുമാരിയെത്തേടി ഇത്തവണ സംസ്ഥാന സർക്കാരിന്റെ പുരസ്കാരവുമെത്തി. ക്ഷീര സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന ജില്ലയിലെ മികച്ച വനിതാ ക്ഷീര കർഷകയ്ക്കുള്ള അവാർഡാണ് ലഭിച്ചത്.
2023 മുതൽ ജില്ലയിൽ തുടർച്ചയായി 3 തവണയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ 5 തവണയും തുടർച്ചയായി പുരസ്കാരം ഈ ക്ഷീര കർഷകയ്ക്ക് ലഭിച്ചിട്ടുണ്ട്. 60 പശുക്കളാണ് ഇവർക്ക് സ്വന്തമായി ഉള്ളത്.
കളത്തി വീട് ക്ഷീരോൽപാദക സംഘത്തിലാണ് പാൽ എത്തിക്കുന്നത്.64295 ലീറ്റർ പാലാണ് കഴിഞ്ഞ വർഷം പ്രസന്നകുമാരി സംഘത്തിൽ അളന്ന് നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

