യുകെയിലെ വ്യോമഗതാഗത രംഗത്ത് വൻ പ്രതിസന്ധി. എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തുടനീളം 600 വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് സർവീസുകൾ വൈകുകയും ചെയ്തു.
ഇതേതുടർന്ന് രാജ്യത്തെ പല പ്രധാന വിമാനത്താവളങ്ങളുടെയും ദൈനംദിന പ്രവർത്തനം താറുമാറായതായി അധികൃതർ വ്യക്തമാക്കി. പ്രശ്നം പ്രധാനമായും ബാധിച്ചത് ഹീത്രോ, ഗാറ്റ്വിക്, മാഞ്ചസ്റ്റർ, സ്റ്റാൻസ്റ്റെഡ് തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളെയാണ്.
ഫ്ലൈറ്റ് പോസസിങ് സിസ്റ്റത്തിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നതെന്നും, ഇത് പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും ബ്രിട്ടന്റെ നാഷനൽ എയർ ട്രാഫിക് സർവീസസ് (എൻഎടിഎസ്) ഔദ്യോഗികമായി അറിയിച്ചു. പ്രമുഖ വാർത്താ ഏജൻസിയായ എപിയാണ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാർ24-നെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്.
സാങ്കേതിക തടസ്സം മൂലം ബ്രിട്ടിഷ് എയർവേയ്സ്, ഈസിജെറ്റ്, കെഎൽഎം, ലുഫ്താൻസ തുടങ്ങിയ നിരവധി പ്രമുഖ വിമാനക്കമ്പനികളുടെ സർവീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. യാത്രാതടസ്സം നേരിട്ട
സാഹചര്യത്തിൽ, യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ അവസ്ഥ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് മുൻകൂട്ടി പരിശോധിക്കണമെന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

