ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളി നടക്കുമ്പോൾ ആലപ്പുഴയിൽ സർവീസ് നടത്താൻ ലൈസൻസില്ലാത്ത, ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലാത്ത അനധികൃത ഹൗസ് ബോട്ടുകൾക്ക് ട്രാക്കിനു സമീപം നങ്കൂരമിടാൻ അനുമതി നൽകിയതായി പരാതി. മറ്റു പോർട്ട് ഓഫിസ് പരിധിയിൽ റജിസ്റ്റർ ചെയ്ത വള്ളങ്ങൾക്കു പുറമേ റജിസ്ട്രേഷൻ ഇല്ലാത്ത വള്ളങ്ങൾക്കും പണം വാങ്ങി നങ്കൂരമിടാനുള്ള അനുമതി നൽകിയെന്നും ആരോപണമുണ്ട്.
ഡിജിപിക്കു ലഭിച്ച പരാതി അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്കു കൈമാറി.
ഒട്ടേറെ വിനോദസഞ്ചാരികളാണു വള്ളംകളി കാണാൻ ഹൗസ് ബോട്ടുകളെ ആശ്രയിക്കുന്നത്. ഇരുപതിനായിരം മുതൽ അറുപതിനായിരം രൂപ വരെ ഈടാക്കിയാണ് മത്സരദിവസം ഹൗസ് ബോട്ടുകൾക്ക് ട്രാക്കിനു സമീപം നിർത്തിയിടാൻ അനുമതി നൽകിയത്.
എന്നാൽ, അനുമതി നൽകുമ്പോൾ ഹൗസ് ബോട്ടുകൾക്ക് ആലപ്പുഴയിൽ സർവീസ് നടത്താനുള്ള ലൈസൻസ് ഉണ്ടോയെന്നു പരിശോധിച്ചിട്ടില്ലെന്നു പരാതിയിൽ ആരോപിക്കുന്നു. റജിസ്ട്രേഷൻ പരിധിക്കു പുറത്ത് നടക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നുമാണ് ചട്ടം.
ജില്ലയിൽ ഒട്ടേറെ അനധികൃത ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെന്ന് നേരത്തെ വിവിധ ഏജൻസികൾ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിരുന്നു.
ആലപ്പുഴ പോർട്ട് ഓഫിസിൽ റജിസ്റ്റർ ചെയ്ത വള്ളങ്ങൾക്കാണ് കോട്ടയം, ആലപ്പുഴ ജില്ലകളിൽ സർവീസ് നടത്താൻ അനുമതിയുള്ളത്. എന്നാൽ, കൊല്ലം, കൊടുങ്ങല്ലൂർ, കൊച്ചി പോർട്ട് ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത വള്ളങ്ങളും ആലപ്പുഴയിൽ സർവീസ് നടത്തുന്നുണ്ട്.
ഇത്തരം വള്ളങ്ങൾക്ക് വള്ളംകളി ട്രാക്കിനു സമീപം നിർത്തിയിടാൻ അനുമതി നൽകിയെന്നു ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

