മാവേലിക്കര ∙ മകളുടെ വിവാഹം ക്ഷണിക്കാൻ പോകവേ സ്കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്.
നായർ (55) ആണ് വ്യാഴാഴ്ച മരിച്ചത്. കഴിഞ്ഞ 27 ന് ഉണ്ടായ അപകടത്തിൽ ഭർത്താവും കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയായ വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ ശശി കെ.നായർ (64) സംഭവ സ്ഥലത്ത് മരിച്ചിരുന്നു.
മാങ്കാംകുഴി ചുനക്കര റോഡിൽ പാറക്കുളങ്ങരക്കു തെക്ക് വൈകിട്ടു ഏഴേകാലോടെയാണു അപകടം.
മകൾ അഭിരാമിയുടെ വിവാഹം മേയ് 10നു നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. കല്യാണം വിളിക്കാൻ ഇരുവരും സ്കൂട്ടറിൽ പോകവേ എതിർദിശയിൽ നിന്നു വേഗത്തിൽ വശം തെറ്റിയെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
സ്കൂട്ടർ 30 മീറ്ററോളം മുന്നോട്ട് ഇടിച്ചു നീക്കിയാണു കാർ നിന്നത്. ശശി തൽക്ഷണം മരിച്ചു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നു തെറിച്ചു വീണാണു തുളസിക്ക് പരുക്കേറ്റത്. മക്കൾ: അഭിരാമി, അഭിഷേക്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

