പൂച്ചാക്കൽ ∙ വേമ്പനാട് കായലിനു കുറുകെ ഒരു വർഷത്തിനിടെ നീന്തിക്കടന്നത് ഇരട്ടകൾ ഉൾപ്പെടെ 11കുട്ടികൾ . കോതമംഗലം ഡോൾഫിൻ അക്വാടെക് ക്ലബ് പരിശീലകൻ ബിജു തങ്കപ്പന്റെ ശിക്ഷണത്തിലാണ് കുട്ടികളുടെ നേട്ടം.
പള്ളിപ്പുറത്തെ വിവിധ കരകളിൽ നിന്നും വൈക്കം ബീച്ചിലേക്കാണ് എല്ലാവരും നീന്തിക്കയറിയത്. കഴിഞ്ഞമാസം യുകെജി വിദ്യാർഥിനികളായ ഇരട്ടകൾ കുലശേഖരമംഗലം വൈകുണ്ഡത്തിൽ നൈവേദ്യയും നിഹാരികയും 9 കിലോമീറ്റർ ഒരു കിലോമീറ്റർ 46 മിനിറ്റിലാണ് നീന്തിക്കയറിയത് കഴിഞ്ഞ നവംബറിൽ നാലാം ക്ലാസ് വിദ്യാർഥിനി കോതമംഗലം വാരപ്പെട്ടി മലമുകളിൽ റെയ്സ അംജിസ് ഇരുകൈകളും കെട്ടി 7 കിലോമീറ്റർ (1മണിക്കൂർ 40മിനിറ്റ്) നീന്തിക്കയറി.
ആറാം ക്ലാസ് വിദ്യാർഥി കടവൂർ മണിപ്പാറ തൊണ്ടാറ്റിൽ എബെൻ ജോബി കയ്യും കാലും കെട്ടി 7 കിലോമീറ്റർ (1 മണിക്കൂർ 23 മിനിറ്റ്), എട്ടാം ക്ലാസ് വിദ്യാർഥി ഉദയനാപുരം അമ്പിലേഴത്ത് എസ്.
ദേവജിത്ത് കൈകൾ കെട്ടി 9 കിലോമീറ്റർ (1മണിക്കൂർ 47 മിനിറ്റ്), അഞ്ചാം ക്ലാസ് വിദ്യാർഥി ഉദയനാപുരം ശ്രീകൃഷ്ണവിലാസം അനന്തു കൃഷ്ണൻ രാജേഷ് കൈകാലുകൾ കെട്ടി 7 കിലോമീറ്റർ (1 മണിക്കൂർ 31 മിനിറ്റ്), എൽകെജി വിദ്യാർഥിനി വൈക്കം കിഴക്കേനട വാര്യംപ്ലാവിൽ പാർവതി വൈശാഖ് 7 കിലോമീറ്റർ (1മണിക്കൂർ 50 മിനിറ്റ് ).
ഒൻപതാം ക്ലാസ് വിദ്യാർഥി കോതമംഗലം കിഴക്കേമേക്കൽ ആദിത്യൻ സുരേന്ദ്രൻ കൈകൾ കെട്ടി 11 കിലോമീറ്റർ (1മണിക്കൂർ 45 മിനിറ്റ്) ഒന്നാം ക്ലാസ് വിദ്യാർഥി കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രാവൺ എസ്.നായർ കൈകൾ കെട്ടി 7 കിലോമീറ്റർ (1 മണിക്കൂർ 29 മിനിറ്റ്) ഏഴാം ക്ലാസ് വിദ്യാർഥി വൈക്കം നിർമാല്യം വീട്ടിൽ കാർത്തിക് കയ്യും കാലും കെട്ടി 9 കിലോമീറ്റർ 1 മണിക്കൂർ 35 മിനിറ്റ്), ആറാം ക്ലാസ് വിദ്യാർഥിനി വൈക്കം മണ്ണത്താനം വൈശാലിയിൽ വൈശാലി എസ്.വിശാൽ കൈകാലുകൾ കെട്ടി 12 കിലോമീറ്റർ (1 മണിക്കൂർ 53 മിനിറ്റ്) എന്നിങ്ങനെയാണ് കായൽ നീന്തിക്കയറിയത്.
ആദ്യം ചെറിയ ജലാശയങ്ങളിൽ 6 മാസത്തോളം നീന്തൽ പരിശീലനം നൽകിയ ശേഷമാണ് കായലിലേക്ക് എത്തുന്നത്. രണ്ടു കയാക്കുകളുണ്ടാകും.
മുൻപേ പോകുന്ന കയാക്ക് ലക്ഷ്യമാക്കിയാണ് നീന്തുന്നത്. മറ്റൊരു കയാക്കിൽ 3 മീറ്റർ അകലത്തിൽ പരിശീലകനുണ്ടാകും.
ലൈഫ് ഗാർഡും ജാക്കറ്റുമായുള്ള 3 വള്ളങ്ങളും അകമ്പടിയുണ്ടാകും. അഗ്നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളുമുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

