ആലപ്പുഴ ∙ അരൂരിൽ 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ഫറോക്ക് വെളുത്തേടത്ത് ശ്രീമോൻ ( 29) പിടിയിൽ. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പൊലിസും ചേർന്ന് പിടികൂടിയത്.
ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് ലഹരി മരുന്ന് വേട്ടയാണിത്. രണ്ടുദിവസമായി രഹസ്യമായി പിന്തുടർന്നും വീട്ടിലേക്കുള്ള സിസിടിവികൾ പൊലീസ് നിരീക്ഷിച്ചുമാണ് പ്രതിയെ വലയിലാക്കിയത്.
ഇയാൾക്കെതിരെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ്, പോക്സോ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ഒരു മാസമായി അരൂരിൽ വാടയ്ക്ക് താമസിച്ച് വരികയായിരുന്നു.
മറ്റ് ജില്ലകളിൽ കേസ് നടത്തുന്നതിനുവേണ്ടിയാണ് ഇയാൾ ഇത്രയും വലിയളവിൽ എംഡിഎംഎ വാങ്ങി വിൽപനയ്ക്ക് എത്തിച്ചത്.
ആലപ്പുഴ ജില്ലാ പൊലിസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.
പങ്കജാക്ഷന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർത്തല ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അരൂർ സിഐ പ്രതാപചന്ദ്രൻ, എസ്ഐ ഗിതുമോൾ , ഗ്രേഡ് എസ്ഐ സാജൻ, സിപിഒമാരായ ശ്രീജിത്ത്, ശ്യംജിത്ത്, റിക്ഷേഷ്, പ്രശാന്ത്, രതീഷ് എന്നിവരാണ് പ്രതിയെയും ലഹരി വസ്തുക്കളും പിടികുടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

