തുറവൂർ ∙ തൈക്കാട്ടുശേരി–തുറവൂർ റോഡിൽ തൈക്കാട്ടുശേരി അപ്രോച്ച് റോഡിൽ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണി ഇന്നലെ തുടങ്ങി. ഇതിന്റെ ഭാഗമായി തുറവൂർ–തൈക്കാട്ടുശേരി റോഡിലെ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയാണു ജോലി നടക്കുന്നത്. മാക്കേക്കടവ് പ്രധാന സംഭരണിയിൽ നിന്നു പോകുന്ന 800 എംഎം എച്ച്ഡിപി പൈപ്പാണ് പൊട്ടിയത്.
അരൂർ മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ചേർത്തല മണ്ഡലത്തിലെ പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലെ ജല സംഭരണികളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പാണിത്. ഇന്നലെ ഉച്ചയോടെ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ മണൽ നീക്കി പൈപ്പിലെ ചോർച്ചയുള്ള ഭാഗം കണ്ടെത്തി. അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച വരെ സമയം വേണ്ടിവരുമെന്നാണ് അതോറിറ്റി പറയുന്നത്.
നിലവിലെ പൈപ്പ് മാറ്റി ഡിഐ പൈപ്പ് സ്ഥാപിക്കണം
പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗത്ത് നിന്നു 100 മീറ്റർ ഭാഗത്തെ നിലവിലുള്ള എച്ച്ഡിപി പൈപ്പ് മാറ്റി ഡിഐ പൈപ്പ് സ്ഥാപിക്കണം.
ഇതിനായി വർഷങ്ങൾക്കുമുൻപ് പദ്ധതി ഉണ്ടായിരുന്നെങ്കിലും നടപ്പാക്കിയില്ല. ചതുപ്പ് സ്ഥലമായതിനാൽ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ സമ്മർദം താങ്ങാനാകാതെ പൈപ്പിന്റെ ജോയിന്റ് ഭാഗം അമർന്ന് പൈപ്പുകൾ പൊട്ടുകയാണ്.
ഇന്നും നാളെയും ഗതാഗതനിരോധനം
തുറവൂർ∙ ജപ്പാൻ ശുദ്ധജല പദ്ധതിയുടെ തൈക്കാട്ടുശേരി പാലത്തിന്റെ അപ്രോച്ച് റോഡിനോട് ചേർന്നുള്ള പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇന്നും നാളെയും തുറവൂർ തൈക്കാട്ടുശേരി വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് തുറവൂർ ജംക്ഷനിൽ നിന്നു തൈക്കാട്ടുശേരി– അരൂക്കുറ്റി റോഡിലേക്ക് വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന പാതയാണ്. ആലപ്പുഴ ഭാഗത്ത് നിന്നും കൊച്ചിയിലേക്കു വരുന്ന വാഹനങ്ങൾ ചേർത്തല പള്ളിപ്പുറം റോഡ് വഴി അരൂക്കുറ്റി അരൂർ ക്ഷേത്രം കവല വഴിയും തുറവൂർ ജംക്ഷനിൽ നിന്നു കുമ്പളങ്ങി–തോപ്പുംപടി തീരദേശ പാതയിലൂടെയും പോകണമെന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

