ബൗദ്ധികവും വളർച്ചാപരവുമായ ഭിന്നശേഷിയുള്ള വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ‘സ്നേഹ സാന്ത്വനം’ എന്നാണ് ഈ സമഗ്ര പദ്ധതിയക്ക് പേരിട്ടിരിക്കുന്നത്.
കടുത്ത ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെയും വളർച്ചാപരമായ വൈകല്യമുള്ളവരെയും സംരക്ഷിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ അർഹമായ പരിഗണനയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിലൂടെ ഈ വിഭാഗത്തിൽപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ കഴിയുമെന്ന് ബന്ധപ്പെട്ട
വൃത്തങ്ങൾ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കും.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ അധികം വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

