ആലപ്പുഴ ∙ ജില്ലയിലെ 45 തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷസ്ഥാനം വനിതകൾക്കു സംവരണം ചെയ്തു വിജ്ഞാപനമിറങ്ങി. 72 പഞ്ചായത്തുകളിൽ 36 ഇടത്തും 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 6 ഇടത്തും 6 നഗരസഭകളിൽ 3 ഇടത്തും അധ്യക്ഷസ്ഥാനം വനിതകൾക്കാണ്.
ഇതിൽ ഒരു ബ്ലോക്ക് പഞ്ചായത്തിലും 4 പഞ്ചായത്തുകളിലും പട്ടികജാതി സ്ത്രീക്കാണു സംവരണം. പൊതുവിഭാഗത്തിനായി നീക്കിവച്ച തദ്ദേശ സ്ഥാപനങ്ങളിലും വനിതകൾക്കു പ്രസിഡന്റാകാൻ അവസരമുള്ളതിനാൽ തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ചു വനിതാ അധ്യക്ഷരുടെ എണ്ണത്തിൽ വർധനയുണ്ടാകാം. ജില്ലയിൽ കായംകുളം നഗരസഭയിലും 3 പഞ്ചായത്തുകളിലും അധ്യക്ഷസ്ഥാനം പട്ടികജാതി വിഭാഗത്തിനാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൊതുവിഭാഗത്തിനാണ്.
ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 91 തദ്ദേശ സ്ഥാപനങ്ങളാണു ജില്ലയിലുള്ളത്.
അപ്രതീക്ഷിതം ആലപ്പുഴ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനം വനിതാസംവരണമായിരുന്ന ആലപ്പുഴ നഗരസഭയിൽ ഇത്തവണ പൊതുവിഭാഗത്തിനാകും അധ്യക്ഷ സ്ഥാനം എന്നാണു കരുതിയിരുന്നത്. അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട
നേതാക്കൾ അണിയറ പ്രവർത്തനങ്ങൾ ഉൾപ്പെടെ ആരംഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ആലപ്പുഴയിലെ അധ്യക്ഷ സ്ഥാനം വനിതാവിഭാഗത്തിനായി.
ഇതിന്റെ കൃത്യമായ കാരണം വിശദീകരിക്കാൻ തദ്ദേശവകുപ്പ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ സാധിക്കുന്നുമില്ല.
സംസ്ഥാനത്ത് ആകെയുള്ള 87 നഗരസഭകളുടെ 50% കണക്കാക്കുമ്പോൾ 44 നഗരസഭകളിൽ വനിതകൾക്ക് അധ്യക്ഷ സ്ഥാനം നൽകണം. കഴിഞ്ഞ തവണ പൊതുവിഭാഗത്തിലായിരുന്ന 43 നഗരസഭകൾക്കു പുറമേ ഒരു നഗരസഭ കൂടി വനിതകൾക്കു സംവരണം ചെയ്യേണ്ടിവരും. ഇങ്ങനെയാകാം ആലപ്പുഴ വീണ്ടും വനിതാസംവരണം ആയതെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞവട്ടം അധ്യക്ഷസ്ഥാനം വനിതാ സംവരണമായിരുന്ന കായംകുളം നഗരസഭ ഇത്തവണ പട്ടികജാതി സംവരണമായി.
ഇവിടെയും അധ്യക്ഷസ്ഥാനം പൊതുവിഭാഗമാകുമെന്ന കണക്കുകൂട്ടലിലാണു മുന്നണികൾ സ്ഥാനാർഥി ചർച്ചകൾ നടത്തിയിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

