ചാരുംമൂട് ∙ കൊല്ലം–തേനി ദേശീയപാതയിലും കെപി റോഡിലും ക്യാമറ കണ്ണുകളുമായി മോട്ടർവാഹനവകുപ്പ് ഉദ്യോഗസ്ഥർ. ഇരു റോഡുകളിലെയും മത്സരയോട്ടം, ബസ് ജീവനക്കാരുടെ വാക്കേറ്റം, അനധികൃതമായി സ്റ്റോപ്പുകളിൽ നിർത്തുന്നത്, തുടങ്ങിയവയ്ക്കെതിരെ നടപടികളുമായാണ് ചൊവ്വാഴ്ച മുതൽ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വേഷം മാറിയും അല്ലാതെയും നിരത്തുകളിൽ സജീവമായത്.
ആദ്യ ദിവസം തന്നെ ഉദ്യോഗസ്ഥരുടെ കൈകളിലിരുന്ന ക്യാമറക്കണ്ണുകളിൽ ഒട്ടേറെ നിയമലംഘനങ്ങൾ പതിയുകയും നടപടിയെടുക്കുകയും ചെയ്തു. കെപി റോഡിൽ പ്രധാനപ്പെട്ട
ജംക്ഷനുകളിലും സ്റ്റോപ്പുകളിലുമാണ് ഉദ്യോഗസ്ഥർ നിൽക്കുന്നത്.
ചാരുംമൂട് ജംക്ഷനിൽ സിഗ്നലുകൾ മറികടക്കാനായി അമിതവേഗത്തിൽ പാഞ്ഞുവരുന്ന കെഎസ്ആർടിസി–സ്വകാര്യ ബസുകൾക്കെതിരെയും കാത്തിരിപ്പു കേന്ദ്രങ്ങൾക്കു മുന്നിൽ നിർത്താതെ ഇതിന് പിന്നിലും മുന്നിലുമായി നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉളവാക്കുകയും ചെയ്യുന്ന ബസുകൾക്കെതിരെയും നടപടി സ്വീകരിച്ചുതുടങ്ങി. ജംക്ഷനുകൾ അല്ലാത്ത സ്ഥലത്ത് കേന്ദ്രീകരിച്ച് അമിത വേഗതയിൽ വരുന്ന വാഹനങ്ങളുടെ മേലും വലിയ ശബ്ദത്തോടുകൂടി പോകുന്ന മോട്ടർ സൈക്കിളുകളുടെയും കാറുകളുടെയും പേരിലും നിയമനടപടി സ്വീകരിച്ചു തുടങ്ങി.
വാഹനങ്ങളുടെ നമ്പറുകൾ എടുത്ത ശേഷം പൊലീസിന്റെ സഹായത്തോടെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയാണ് െചയ്യുന്നത്.
കൊല്ലം–തേനി ദേശീയപാതയെയും കെ–പി റോഡിനെയും അപകടരഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.വാഹന പരിശോധനകളിൽ ആവശ്യമായ രേഖകൾ ഇല്ലാത്ത വാഹനങ്ങളും ഇനി മുതൽ കസ്റ്റഡിയിലെടുത്ത് അതത് പരിധിയിലുള്ള സ്റ്റേഷനുകൾക്ക് കൈമാറും. മാവേലിക്കര ജോയിന്റ് ആർടിഒ എം.ജി.മനോജിന്റെ നേതൃത്വത്തിൽ ഇരു റോഡുകളിലും കർശന പരിശോധനകൾ തുടർച്ചയായി നടത്താനാണ് തീരുമാനം.ആഴ്ചയിൽ മൂന്നും നാലും ദിവസം പരിശോധന തുടരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

