പുളിങ്കുന്ന് ∙ കഴിഞ്ഞ വർഷം നടക്കാതിരുന്ന പുളിങ്കുന്ന് വള്ളംകളി കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയതു പതിനായിരങ്ങൾ. അവധി ദിവസമായതിനാൽ കുട്ടികൾ അടക്കം ഒട്ടേറെപ്പേർ കുട്ടനാടിന്റെ ഉത്സവം കാണാനായി പുളിങ്കുന്നിലേക്ക് എത്തി.പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ് പതാക ഉയർത്തിയതോടെ മത്സരം ആവേശത്തിലേക്കു കടന്നു.
ആദ്യം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരവും തുടർന്ന് ചെറുവള്ളങ്ങളുടെ പ്രദർശന മത്സവവും അരങ്ങേറി. ഇടവേളയ്ക്കുശേഷം ആദ്യം ഇരുട്ടുകുത്തി ബി ഗ്രേഡിന്റെയും അതിനുശേഷം ഇരുട്ടുകുത്തി എ ഗ്രേഡിന്റെയും മത്സരം അരങ്ങേറി.
തുടർന്നു ചുണ്ടൻ വള്ളങ്ങളുടെ ഫസ്റ്റ് ലൂസേഴ്സും അതിനുശേഷം കാണികളുടെ ചുണ്ടൻ ഫൈനലും നടന്നു.
തോമസ് കെ.തോമസ് എംഎൽഎയും പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ഡോ.
ടോം പുത്തൻകളവും ചേർന്നു സമ്മാന വിതരണം നടത്തി. ഉദ്ഘാടന സമ്മേളനത്തിൽ പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫ്, വൈസ് പ്രസിഡന്റ് ജോഷി കൊല്ലാറ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജി.അഭിലാഷ് കുമാർ, ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.എ.എസ്.അൻസാർ, ടൂറിസം വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ഡി.വി.പ്രഭാത്, സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയംഗങ്ങളായ ആർ.കെ.കുറുപ്പ്, സി.കെ.സദാശിവൻ, കെ.കെ.ഷാജു, എസ്.എം.ഇക്ബാൽ,
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി.പ്രിയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.വേണുഗോപാൽ, ജിൻസി ജോളി, ആറൻമുള പള്ളിയോട
സേവാ സമിതി ഭാരവാഹി കെ.വി.സാബദേവൻ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി, പുളിങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി കൊല്ലാറ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രീതി സജി, ആശാ ദാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോസഫ് ജോസഫ് മാമ്പൂത്തറ, പത്മജ അഭിലാഷ്, ലീലാമ്മ ജോസഫ്, ബെന്നി വർഗീസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി മണല, സന്ധ്യ സുരേഷ്, പഞ്ചായത്തംഗങ്ങളായ അന്നമ്മ ജോസഫ്, പുഷ്പ ബിജു, രജനി ഉത്തമൻ, മനോജ് കാനാച്ചേരി, ഷൈലജ അജികുമാർ, ലീന ജോഷി, പത്മകുമാർ മനോജ് രാമമന്ദിരം, പഞ്ചായത്ത് സെക്രട്ടറി കെ.ബിജു, സിഡിഎസ് ചെയർപഴ്സൻ പി.കെ.ലക്ഷ്മിക്കുട്ടിയമ്മ, സംഘാടക സമിതി ഭാരവാഹികളായ അലക്സ് മാത്യു, ജോസ് തോമസ്, എ.എസ്.വിശ്വനാഥൻ, എസ്.ജതീന്ദ്രൻ, മാത്തുക്കുട്ടി തറയിൽ, ടോം നടുവിലേടം തുടങ്ങിയവർ പ്രസംഗിച്ചു.
തർക്കം: ഫൈനൽ മത്സരങ്ങൾ വൈകി
പുളിങ്കുന്ന് ∙ ചാംപ്യൻസ് ബോട്ട് ലീഗ് പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി മത്സര വള്ളംകളിയുടെ ഫൈനലിലേക്ക് എത്തിയ വള്ളങ്ങൾ ഏതെന്ന തർക്കം ഫൈനൽ മത്സരങ്ങൾ വൈകാൻ ഇടയാക്കി. നാലാം സ്ഥാനത്ത് എത്തിയ നടുവിലേപറമ്പൻ ചുണ്ടൻ 3–ാം സ്ഥാനത്ത് എത്തി എന്ന പ്രഖ്യാപനമാണ് ആശയക്കുഴപ്പത്തിനു കാരണമായത്. 3–ാം സ്ഥാനത്ത് എത്തിയ നടുഭാഗം ചുണ്ടൻ വള്ളത്തിന്റെ ആളുകൾ പ്രതിഷേധവുമായി എത്തിയതോടെ ആശയക്കുഴപ്പമായി.
തോമസ് കെ.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണു പ്രശ്നപരിഹാരമായത്.
ഇരുട്ടുകുത്തി എ ഗ്രേഡ്: പി.ജി.കരിപ്പുഴ ചാംപ്യൻമാർ
പുളിങ്കുന്ന് ∙ ചാംപ്യൻസ് ബോട്ട് ലീഗ് പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫിയിൽ ചെറുവള്ളങ്ങളുടെ മത്സരത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ പുളിങ്കുന്ന് ടൗൺ ബോട്ട് ക്ലബ്ബിന്റെ പി.ജി.കരിപ്പുഴ ചാംപ്യൻമാരായി. മങ്കൊമ്പ് ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഇരുട്ടുകുത്തി ബി ഗ്രേഡിൽ തൃക്കുന്നപ്പുഴ കെവി ജെട്ടി സിറ്റി ബോട്ട് ക്ലബ്ബിന്റെ ദാനിയേൽ ജേതാവായി. ആനാരി പ്രതിഭ ബോട്ട് ക്ലബ്ബിന്റെ കുറുപ്പുപറമ്പൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

